Listen live radio

​പശു​ക്ക​ട​വ് മ​ല​യിലെ ഉ​ള്‍​വ​ന​ത്തി​ല്‍ ഉ​രു​ള്‍​പൊ​ട്ടി​യ​താ​യി സം​ശ​യം, ചെ​ട​യ​ന്‍​തോ​ട്ടി​ലൂ​ടെ മ​ല​വെ​ള്ള​പ്പാ​ച്ചി​ല്‍

after post image
0

- Advertisement -

കു​റ്റ്യാ​ടി: പ​ശു​ക്ക​ട​വ് മ​ല​യിലെ ഉ​ള്‍​വ​ന​ത്തി​ല്‍ ഉ​രു​ള്‍​പൊ​ട്ടി​യ​താ​യി സം​ശ​യം.ചെ​ട​യ​ന്‍​തോ​ട്ടി​ലൂ​ടെ മ​ല​വെ​ള്ള​പ്പാ​ച്ചി​ല്‍ ഉ​ണ്ടാ​യി.

​െച​ട​യ​ന്‍​തോ​ട്ടി​ലും ക​ട​ന്ത​റ​പ്പു​ഴ​യി​ലും പെ​ട്ടെ​ന്ന് ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്ന​ത് നാ​ട്ടു​കാ​രെ ഉ​ത്​​ക​ണ്ഠ​യി​ലാ​ക്കി.രാ​ത്രി​യോ​ടെ ജ​ല​നി​ര​പ്പ് താഴ്ന്നു . ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച ഉ​രു​ള്‍​പൊ​ട്ട​ലു​ണ്ടാ​യ കു​റ്റ്യാ​ടി ചു​രം റോ​ഡി​ലെ മു​ള​വ​ട്ടം, ചാ​പ്പ​ന്‍​തോ​ട്ടം തു​ട​ങ്ങി​യ​യി​ട​ങ്ങ​ളി​ല്‍ വ്യാ​ഴാ​ഴ്ച ഇ.​കെ. വി​ജ​യ​ന്‍ എം.​എ​ല്‍.​എ​യും സം​ഘ​വും സ​ന്ദ​ര്‍​ശി​ച്ചി​രു​ന്നു.

 

അ​ദ്ദേ​ഹ​വും സം​ഘ​വും പൊ​യി​ലോ​ഞ്ചാ​ല്‍ സ​ന്ദ​ര്‍​ശി​ച്ച്‌ ഇ​റ​ങ്ങു​മ്ബോ​ഴേ​ക്കും ചെ​റു​പു​ഴ​യി​ല്‍ പെ​ട്ടെ​ന്ന് ജ​ല​നി​ര​പ്പ് ഉ​യ​രു​കയും അ​തി​ശ​ക്ത​മാ​യ ഒ​ഴു​ക്കു​ണ്ടാ​വു​ക​യും ചെ​യ്തി​രു​ന്നു. ഉ​ള്‍​വ​ന​ത്തി​ല്‍ ഉ​രു​ള്‍​പൊ​ട്ടി​യ​താ​ണെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു.കാ​വി​ലു​മ്ബാ​റ പ​ഞ്ചാ​യ​ത്തി​ല്‍​പെ​ട്ട വ​ള്ളു​വ​ന്‍​കു​ന്നാ​ണ് ഉ​രു​ള്‍​പൊ​ട്ട​ലി​െന്‍റ പ്ര​ഭ​വ​സ്ഥാ​നം. കു​ന്നി​ല്‍ അ​ഞ്ചി​ട​ത്താ​ണ് പൊ​ട്ട​ലു​ണ്ടാ​യ​ത്. 30 വീ​ടു​ക​ള്‍ ഇ​പ്പോ​ഴും ഉ​രു​ള്‍​പൊ​ട്ട​ല്‍ ഭീ​ഷ​ണി​യി​ലാ​ണെ​ന്നും അ​വ​രെ പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന കാ​ര്യം ആ​ലോ​ച​ന​യി​ലു​ണ്ടെ​ന്നും എം.​എ​ല്‍.​എ പ​റ​ഞ്ഞു.

Leave A Reply

Your email address will not be published.