National

സ്ത്രീയെ വിവസ്ത്രയാക്കി മരത്തിൽ കെട്ടിയിട്ട് മർദിച്ചു;ക്രൂരതയുടെ ദൃശ്യങ്ങൾ പുറത്ത്

തമിഴ്നാട്ടിലെ കടലൂർ ജില്ലയിലെ പൻറുട്ടിക്ക് സമീപം നാല് സ്ത്രീകള്‍ ചേർന്ന് മറ്റൊരു സ്ത്രീയെ മരത്തിൽ കെട്ടിയിട്ട് മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. ഭാഗികമായി വിവസ്ത്രയാക്കിയ ശേഷമാണ് സംഘം ചേർന്ന് സ്ത്രീയെ മർദിച്ചത്. ആക്രമണത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. ഭൂമി തർക്കവുമായി ബന്ധപ്പെട്ടാണ് ക്രൂരത നടന്നതെന്ന് പൊലീസ് പറഞ്ഞു. പ്രതികളായ സ്ത്രീകളിൽ ഒരാൾ അറസ്റ്റിലായിട്ടുണ്ട്, മറ്റ് മൂന്ന് പേർ ഒളിവിലാണ്.

സാരി അഴിച്ചെടുത്ത ശേഷം സ്ത്രീയെ മരത്തിൽ കെട്ടിയിട്ട് മർദിക്കുകയായിരുന്നു. നാല് സ്ത്രീകൾ ചേർന്ന് ഇരയാക്കപ്പെട്ട സ്ത്രീയെ അസഭ്യം പറയുന്നതും ദൃശ്യങ്ങളിൽ കാണാം. ‘നീ ഒരു നായയ്ക്ക് സമമാണ്’ എന്ന് കൂട്ടത്തിലുള്ള സ്ത്രീ ആക്രോശിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. വടി ഉപയോഗിച്ച് ഇരയാക്കപ്പെട്ട സ്ത്രീയെ അടിക്കുന്നതും, ഒരാൾ മുടിയിൽ പിടിച്ചു വലിക്കുന്നതും കാണാം. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് കടലൂർ പൊലീസ് പറഞ്ഞു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.