National

വീട്ടുകാർ എതിർത്തു; പ്രായപൂർത്തിയാവാത്ത പെൺകുട്ടിയും കാമുകനും തൂങ്ങി മരിച്ച നിലയിൽ

ജാർഖണ്ഡ് ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും കാമുകനും തൂങ്ങിമരിച്ച നിലയിൽ. ജാർഖണ്ഡിലെ ഗുംല ജില്ലയിലാണ് സംഭവം. ഇരുവരും തമ്മിൽ പ്രേമത്തിലായിരുന്നുവെന്നും വീട്ടുകാരുടെ എതിർപ്പിനെ തുടർന്നാണ് ആത്മഹത്യ ചെയ്തതെന്നും പൊലീസ് പറഞ്ഞു.

കംദാര പോലീസ് സ്റ്റേഷൻ പരിധിയിലെ ഗംഹർ ടോളി ഗ്രാമത്തിന് സമീപത്തെ മരത്തിൽ തൂങ്ങിയ നിലയിൽ സോണി കുമാരി (16), രമേഷ് ബറൈക്ക് എന്നിവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. വ്യത്യസ്ത ജാതിയിൽപ്പെട്ട ഇവർ തമ്മിലുള്ള ബന്ധത്തിൽ പെൺകുട്ടിയുടെ വീട്ടുകാർക്ക് കടുത്ത എതിർപ്പുണ്ടായിരുന്നു. ശനിയാഴ്ച സോണി മെട്രിക്കുലേഷൻ പ്രാക്ടിക്കൽ പരീക്ഷ എഴുതാനായി ബസിയയിലെത്തിയിരുന്നു. അതേസമയം അവളെ കൂട്ടിക്കൊണ്ടുപോകാനായി അവളുടെ അച്ഛനും സ്കൂളിൽ എത്തി. എന്നാൽ സ്കൂളിലെത്തിയ കാമുകനൊപ്പം സോണി സ്കൂളിൽനിന്നും മടങ്ങി.

സംഭവത്തെ തുടർന്ന് വീട്ടുകാർ വ്യാപക തിരച്ചിൽ നടത്തിയിട്ടും ഇവരെ കണ്ടെത്താനായില്ല. ഞായറാഴ്ച പുലർച്ചെയാണ് ഗ്രാമവാസികൾ ഇരുവരെയും മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി മൃതദേഹങ്ങൾ താഴെയിറക്കി പോസ്റ്റ്‌മോർട്ടത്തിനായി സദർ ആശുപത്രിയിലേക്ക് മാറ്റി. തിങ്കളാഴ്ച ഉച്ചയോടെ പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷം മൃതദേഹങ്ങൾ വീട്ടുകാർക്ക് വിട്ടുകൊടുത്തു. ജീവനൊടുക്കുന്നതിന് മുമ്പ് യുവാവ് പകർത്തിയ വിഡിയോ പിന്നീട് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതായി പൊലീസ് വ്യക്തമാക്കി. തൂങ്ങിമരിക്കും മുമ്പ് ഇരുവരും കീടനാശിനി കഴിച്ചെന്നാണ് പ്രാഥമിക നിഗമനംകുടുംബാംഗങ്ങളുടെയും അയൽവാസികളുടെയും മൊഴി രേഖപ്പെടുത്തി വരികയാണെന്നും അന്വേഷണത്തിൻ്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.