Listen live radio

മുല്ലപ്പെരിയാർ അണക്കെട്ടിന് ബലക്ഷയമില്ല: കേരളത്തിന് കത്തയച്ച് തമിഴ്നാട്

after post image
0

- Advertisement -

 

 

ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ബലക്ഷയം സംബന്ധിച്ച് കേരളത്തിന് വീണ്ടും കത്തയച്ച് തമിഴ്നാട്. ഘടനാപരമായോ ഭൂമിശാസ്ത്ര പരമായോ അണക്കെട്ടിന് ബലക്ഷയമില്ലെന്നും സുപ്രീം കോടതിയുടെ നിർദ്ദേശങ്ങൾ കർശനമായി നടപ്പാക്കിയിട്ടുണ്ടെന്നും തമിഴ്നാട് കത്തിൽ പറയുന്നു. റൂൾ കർവ്വ് അനുസരിച്ചുള്ള വെള്ളം മാത്രമേ സംഭരിക്കുന്നുള്ളൂ. ഷട്ടറുകൾ തുറക്കേണ്ട സാഹചര്യമുണ്ടായാൽ കേരളത്തെ മുൻകൂട്ടി അറിയിക്കുമെന്നും തമിഴ്നാട് ചീഫ് സെക്രട്ടറി കത്തിൽ പറയുന്നു.

അണക്കെട്ടിന് സമീപം താമസിക്കുന്നവർ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. 2014 മെയ് 14ലെ സുപ്രീം കോടതി ഉത്തരവ് അനുസരിച്ചാണ് അണക്കെട്ടിന്റെ പരിപാലനം. കഴിഞ്ഞ മാസം 28ലെ സുപ്രീം കോടതിയുടെ ഇടക്കാല നിർദ്ദേശങ്ങളും അതേപടി നടപ്പാക്കുന്നുണ്ട്. മുല്ലരിയാറിന്റെ നിലവിലെ സ്ഥിതി വിവരിച്ചുള്ള കത്താണ് തമഴ്നാട് ചീഫ് സെക്രട്ടറി വി. ഇരൈഅൻപ് കേരള ചീഫ് സെക്രട്ടറി വി.പി ജോയിക്ക് അയച്ചത്.

റൂൾ കർവ്വ് അനുസരിച്ച് ഈ മാസം 20 വരെ ജലനിരപ്പ് 141 അടിയാക്കി നിലനിർത്താൻ തമിഴ്നാടിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോൾ 140.60 അടി വെള്ളമാണ് അണക്കെട്ടിലുള്ളത്. സെക്കൻഡിൽ 23000 ഘനയടിവവെള്ളം വീതം തമിഴ്നാട് വൈഗ അണക്കെട്ടിലേക്ക് കൊണ്ടുപോകുന്നുണ്ട്. സ്പിൽവേ ഷട്ടറുകൾ നിലവിൽ തുറക്കേണ്ട സാഹചര്യമില്ലെന്നാണ് തമിഴ്നാട് സർക്കാരിന്റെ വിലയിരുത്തൽ.

 

 

Leave A Reply

Your email address will not be published.