National

ഗൃഹപ്രവേശനത്തിനായി വീട്ടുപകരണങ്ങൾ വാങ്ങി മടങ്ങവേ അപകടം; നാലു വയസ്സുകാരിക്ക് ദാരുണാന്ത്യം

മൈസൂരുവിലുണ്ടായ വാഹനാപകടത്തിൽ മുണ്ടേരി സ്വദേശിയായ നാലു വയസ്സുകാരി മരിച്ചു. മയ്യിൽ ഐടിഎം കോളജ് ചെയർമാൻ സിദ്ദീഖിന്റെയും സബീനയുടെയും മകൾ ഐസ മറിയം ആണ് മരിച്ചത്. ഇന്നലെ രാത്രി ബെംഗളൂരുവിനും മൈസൂരുവിനും ഇടയിൽ രാമനഗരിയിലാണ് അപകടം.

ഇവരുടെ ഗൃഹപ്രവേശനവുമായി ബന്ധപ്പെട്ട് കുടുംബസമേതം രണ്ടു കാറുകളിലായി ബംഗളൂരുവിൽ വീട്ടുപകരണങ്ങൾ വാങ്ങാൻ പോയി മടങ്ങുന്നതിനിടെയാണ് അപകടം. കാർ ഓടിച്ചിരുന്നയാളെ പരുക്കുകളോടെ ബെംഗളൂരു മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഹമ്മദ് റിയാൻ, ഫാത്തിമത്ത് ശഹസ് എന്നിവരാണ് ഐസയുടെ സഹോദരങ്ങൾ.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.