Wayanad

യുവാക്കളുടെ ബാങ്ക് അക്കൗണ്ടുകള്‍ പണം കൊടുത്ത് വാങ്ങി വന്‍ തട്ടിപ്പ്

കല്‍പ്പറ്റ: വയനാട് ജില്ലയിലെ യുവാക്കളുടെ ബാങ്ക് അക്കൗണ്ടുകള്‍ പണം കൊടുത്ത് വാങ്ങി ഇതര സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് വന്‍ തട്ടിപ്പ്. നോര്‍ത്ത്, നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങളില്‍ നിന്നും വയനാട് ജില്ലയിലെ സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളുടെ അക്കൗണ്ട് വിലക്ക് വാങ്ങി നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചാണ് വന്‍ തട്ടിപ്പ് നടത്തുന്നത്.

കമ്പളക്കാട് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ മാത്രം 6 ഓളം കേസുകളാണ് നിലവിലുള്ളത്. ജില്ലയിലെ നിരവധി ‘ ന്യൂ ജെന്‍ പിള്ളേര്‍ ‘ തട്ടിപ്പിന് ഇരയായതായി സൂചനയുണ്ട്. 5000 , 10000 രൂപക്ക് അക്കൗണ്ടുകള്‍ വിലക്കുവാങ്ങുകയും, നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തുകയും, കേസ് വരുന്ന പക്ഷം നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവര്‍ മറവിലിരിക്കുകയും, അക്കൗണ്ട് ഹോള്‍ഡറായ യുവതി യുവാക്കളെ  വിവിധ സംസ്ഥാനങ്ങളിലെ പോലീസ് അന്വേഷിച്ചു വരികയാണ് പതിവ്.

നിലവില്‍ കമ്പളക്കാട് സ്വദേശിയായ പുത്തൂര്‍ വീട്ടില്‍ ഇസ്മായിലിനെ നാഗാലാന്‍ഡ് കൊഹിമ പോലീസ് അറസ്റ്റ് ചെയ്തു കൊണ്ടുപോയിട്ടുണ്ട്. കമ്പളക്കാട് സ്വദേശിനിയായ മറ്റൊരു യുവതിയെ ഉടന്‍ ഇതര സംസ്ഥാനത്തെ പോലീസ് ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ട്.ഇത്തരത്തില്‍ ജില്ലയിലെ വിവിധ സ്‌റ്റേഷന്‍ പരിധികളിലെ നിരവധിയാളുകളുടെ ബാങ്ക് അക്കൗണ്ടുകള്‍ ഇത്തരത്തില്‍ തട്ടിപ്പിന് ഉപയോഗിച്ചതായാണ് സൂചന.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.