പൂക്കോട്: സംസ്ഥാന ലഹരി വര്‍ജ്ജനമിഷന്‍ വിമുക്തിയുടെ ഭാഗമായി കേരള വെറ്റിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് യൂണിവേഴ്‌സിറ്റിയും, സാക്ഷ കോളേജ് യൂണിയനും, എക്‌സൈസ് വകുപ്പും സംയുക്തമായി ലഹരി വിരുദ്ധ സെമിനാറും ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു. വയനാട് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ ആന്‍ഡ് വിമുക്തി മാനേജര്‍ സജിത്ചന്ദ്രന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കുകയും വിദ്യാര്‍ത്ഥികള്‍ക്കായി ലഹരി വിരുദ്ധ സന്ദേശം നല്‍കുകയും ചെയ്തു. കല്‍പ്പറ്റ എക്‌സൈസ് റേഞ്ച് ഓഫീസിലെ സിവില്‍ എക്‌സൈസ് ഓഫീസര്‍ വജീഷ് കുമാര്‍ വി.പി ബോധവല്‍ക്കരണ ക്ലാസിന് നേതൃത്വം നല്‍കി.കോളേജ് യൂണിയന്‍ ജനറല്‍ സെക്രട്ടറി സായന്ത് പി.എസ്, മാനേജ്‌മെന്റ് കൗണ്‍സില്‍ മെമ്പര്‍ കെ.സി ബിബിന്‍, അധ്യാപകരായ ആരതി, ഐശ്വര്യ, യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍ ഗൗതംദാസ് പി.സി എന്നിവര്‍ സംസാരിച്ചു.