Listen live radio

ജില്ലയിൽ 62 പേർക്ക് കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് – 8.22

after post image
0

- Advertisement -

 

വയനാട് ജില്ലയിൽ ഇന്ന് 62 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.സക്കീന അറിയിച്ചു. 266 പേർ രോഗമുക്തി നേടി. നാല് ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 61 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 8.22 ആണ്. ഇതോടെ ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 133276 ആയി. 131027 പേർ രോഗമുക്തരായി. നിലവിൽ 1518 പേരാണ് ചികിത്സയിലുള്ളത്. ഇവരിൽ 1385 പേർ വീടുകളിലാണ് ഐസൊലേഷനിൽ കഴിയുന്നത്. പുതുതായി നിരീക്ഷണ ത്തിലായ 1110 പേർ ഉൾപ്പെടെ ആകെ 11774 പേർ നിലവിൽ നിരീക്ഷണത്തിലുണ്ട്. ജില്ലയിൽ നിന്ന് 399 സാമ്പിളുകൾ ഇന്ന് പരിശോധനയ്ക്ക് അയച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

രോഗം സ്ഥിരീകരിച്ചവർ

ബത്തേരി 9, പുൽപ്പള്ളി 6, മീനങ്ങാടി 5, കൽപ്പറ്റ, കോട്ടത്തറ 4 വീതം, എടവക, മാനന്തവാടി, നൂൽപ്പുഴ, പൂതാടി 3 വീതം, അമ്പലവയൽ, കണി യാമ്പറ്റ , മുള്ളൻകൊല്ലി, മുട്ടിൽ , നെന്മേനി , പനമരം , തവിഞ്ഞാൽ 2 വീതം, മേപ്പാടി, മൂപ്പൈനാട്, പടിഞ്ഞാറത്തറ, തിരുനെല്ലി, തൊണ്ടർനാട്, വെള്ളമുണ്ട, വൈത്തിരി ഒരോരുത്തർക്കുമാണ് സമ്പർക്കത്തിലൂടെ സ്ഥിരീക രിച്ചത്. ഇതിനുപുറമെ സൗദിയിൽ നിന്ന് വന്ന മുട്ടിൽ സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു.

 

Leave A Reply

Your email address will not be published.