Wayanad

ശ്രീനാരായണ ഗുരുവിശ്വാസികൾ ജുനൈദ് കൈപ്പാണിയെ ആദരിച്ചു

പുൽപ്പള്ളി:പുൽപ്പള്ളി ശാഖ ശ്രീനാരായണ ധർമ്മ പരിപാലന യോഗത്തിന്റെ നേതൃത്വത്തിൽശ്രീനാരായണ ഗുരു വിശ്വാസികൾ ചേർന്ന് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണിയെ ആദരിച്ചു.

171-മത് ശ്രീനാരായണഗുരുദേവ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി പുൽപ്പള്ളി എസ്. എൻ ബാല വിഹാറിൽ നടന്ന ചടങ്ങിലായിരുന്നു ആദരം. ശാഖ പ്രസിഡന്റ്‌ പി. എൻ ശിവൻ,ശാഖ സെക്രട്ടറി കെ. ആർ ജയരാജ്, ടി. എസ്. ആർ അസിസ്റ്റന്റ് പ്രൊഫസർ എം. എസ് നാരായണൻ തുടങ്ങിയവർ സംബന്ധിച്ചു.വയനാടിന്റെ സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ,ജീവ കാരുണ്യ രംഗത്തെ നിറസാന്നിധ്യമായ ജനപ്രിയ ജനപ്രതിനിധി ജുനൈദ് കൈപ്പാണി നടത്തികൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ നിസ്തുലവും മാതൃകാപരവും പ്രശംസനീയവുമാണെന്ന് യോഗം വിലയിരുത്തി.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.