Wayanad

വിവിധ മോഷണക്കേസുകളിലെ പ്രതിയെ പിടികൂടി

പനമരം: വിവിധ മോഷണക്കേസുകളിലെ പ്രതിയെ പനമരം പോലീസ് പിടികൂടി. കരിമ്പുമ്മൽ മുരിങ്ങമറ്റം ഉന്നതിയിലെ ബിജു (അർജുൻ 30) ആണ് പിടിയിലായത്. 2024 ഓഗസ്റ്റിൽ പനമരം ഭാഗത്തെ ഒരു വീടിൻ്റെ പൂട്ട്തകർത്ത് സ്വർണാഭരണങ്ങളും പണവും മറ്റും കവർന്ന കേസിൽ അന്വേഷണം നടക്കുന്നതിനിടെയാണ് മാനന്തവാടി എരുമത്തെരുവിലെ ബാറിൽ നിന്നും ഇയാളെ പനമരം പോലീസ് പിടികൂടിയത്. നിലവിൽ 5 മോഷണ കേസുകളിലെ പ്രതിയാണ് ഇയാൾ.കഴിഞ്ഞ ഒരു മാസമായി പനമരം പോലീസിന് തലവേദന സൃഷ്‌ടിച്ച മോഷണ പരമ്പരയിലെ പ്രതികളെ പിടികൂടാൻ നാട്ടുകാരെയടക്കം ഉൾപ്പെടുത്തി പോലീസ് ജാഗ്രതാ സമിതിയും മറ്റും രൂപീകരിച്ച് രാപ്പകൽ അന്വേഷണം നടത്തി വരികയായിരുന്നു.

പനമരം പോലീസ് ഇൻസ്പെക്ടർ പി.ജി രാംജിത്ത്, എ എസ് ഐമാരായ ബിജു വർഗീസ്, ബിനീഷ്, സി പി ഒ അജേഷ് എന്നിവരടങ്ങുന്ന സംഘമാണ് മോഷ്ടാവിനെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഈ മാസം 25 വരെ റിമാണ്ട് ചെയ്തു .കഴിഞ്ഞ ഒരു മാസമായി പനമരം പോലീസിന് തലവേദന സൃഷ്‌ടിച്ച മോഷണ പരമ്പരയിലെ പ്രതികളെ പിടികൂടാൻ നാട്ടുകാരെയടക്കം ഉൾപ്പെടുത്തി പോലീസ് ജാഗ്രതാ സമിതിയും മറ്റും രൂപീകരിച്ച് രാപ്പകൽ അന്വേഷണം നടത്തി വരികയായിരുന്നു. പനമരം പോലീസ് ഇൻസ്പെക്ടർ പി.ജി രാംജിത്ത്, എ എസ് ഐമാരായ ബിജു വർഗീസ്, ബിനീഷ്, സി പി ഒ അജേഷ് എന്നിവരടങ്ങുന്ന സംഘമാണ് മോഷ്ടാവിനെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഈ മാസം 25 വരെ റിമാണ്ട് ചെയ്തു .

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.