തോല്‍പ്പെട്ടി എക്‌സൈസ് ചെക്ക് പോസ്റ്റില്‍ വെടിയുണ്ടകളുമായി യുവാവ് പിടിയിലായി. കോഴിക്കോട് താമരശ്ശേരി സ്വദേശി എന്‍.പി. സുഹൈബ് (40) ആണ് 30 വെടിയുണ്ടകളുമായി പിടിയിലായത്. ഇയാളെ തുടര്‍നടപടികള്‍ക്കായി തിരുനെല്ലി പോലീസിന് കൈമാറി.
ഇന്ന് രാവിലെ തോല്‍പ്പെട്ടി എക്‌സൈസ് ചെക്ക് പോസ്റ്റില്‍ പ്രിവന്റീവ് ഓഫീസര്‍ ജോണി. കെ യുടെ നേതൃത്വത്തില്‍ നടന്ന വാഹന പരിശോധനയ്ക്കിടെയാണ് സംഭവം. കര്‍ണാടകയില്‍ നിന്ന് കാല്‍നടയായി വന്ന സുഹൈബിനെ സംശയം തോന്നി ചോദ്യം ചെയ്യുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാളുടെ കൈവശം വെടിയുണ്ടകള്‍ കണ്ടെത്തിയത്. എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ സുരേന്ദ്രന്‍ എം.കെ, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ രാജേഷ് കെ. തോമസ്, ശശികുമാര്‍ പി. എന്‍, സുധിപ് ബി എന്നിവരും പരിശോധനയില്‍ പങ്കെടുത്തു. സംഭവത്തെക്കുറിച്ച് പോലീസ് കൂടുതല്‍ അന്വേഷണം നടത്തും.