Listen live radio

ഒമിക്രോണിനെ നേരിടാൻ ഇന്ത്യ സജ്ജമാണെന്ന് കേന്ദ്ര സർക്കാർ

after post image
0

- Advertisement -

 

 

ഒമിക്രോണിനെ നേരിടാൻ ഇന്ത്യ സജ്ജമാണെന്ന് കേന്ദ്ര സർക്കാർ. അടുത്ത രണ്ടുമാസത്തിനുള്ളിൽ വാക്‌സിൻ നിർമാണ ശേഷി പ്രതിമാസം 45 കോടി ഡോസുകളായി വർധിപ്പിക്കുമെന്നും കേന്ദ്രം അറിയിച്ചു.

അടിയന്തര സാഹചര്യം നേരിടാൻ ഓക്‌സിജനും മരുന്നും സ്‌റ്റോക്കുകൾ തയാറാക്കിയിട്ടുണ്ടെന്നും സംസ്ഥാനങ്ങൾക്ക് 48,000 വെൻറിലേറ്ററുകൾ ് വിതരണം ചെയ്തിട്ടുണ്ടെന്നും ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചു. ഇന്ത്യയിൽ ഒമിക്രോൺ ബാധിതരുടെ എണ്ണം 161 ആയതിന് പിന്നാലെയാണ് കേന്ദ്രത്തിൻറെ പ്രതികരണം.

ആഗോളതലത്തിൽ ഒമിക്രോൺ വ്യാപനത്തിൻറെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കൊണ്ടുവന്നിരുന്നു. നെതർലൻറ്‌സ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഒമിക്രോൺ വ്യാപനത്തെ തുടർന്ന് ലോക്ഡൗൺ പ്രഖ്യാപിച്ചു. ക്രിസ്മസ് -ന്യൂഇയർ ആഘോഷങ്ങളെ ഇത് പ്രതികൂലമായി ബാധിക്കും.

 

Leave A Reply

Your email address will not be published.