Listen live radio

യാത്ര നിയന്ത്രണം ജനുവരി 5 വരെ നീട്ടി കുടക് ജില്ല

after post image
0

- Advertisement -

കോവിഡ് വ്യാപന നിയന്ത്രണത്തിന്റെ പേരിൽ മാക്കൂട്ടത്ത് ചെക്പോസ്റ്റ് സ്ഥാപിച്ചു കുടക് ജില്ല ഭരണകൂടം ഏർപ്പെടുത്തിയ യാത്ര നിയന്ത്രണം ജനുവരി 5 വരെ നീട്ടി.

150 ദിവസം ആയി തുടരുന്ന നിയന്ത്രണങ്ങൾക്കു എതിരെ ഇരു സംസ്ഥാനങ്ങളിൽ നിന്നും ഉയരുന്ന പ്രതിഷേധങ്ങൾ ഇക്കുറിയും കർണാടക അവഗണിച്ചു. ക്രിസ്മസ് – പുതുവർഷ പരിഗണന നൽകി ഇളവ് നൽകുമെന്ന പ്രതീക്ഷയും വെറുതെയായി. നിയന്ത്രണ വ്യവസ്ഥകൾ അതേപടി പുതുക്കിയതിനാൽ കേരള – കുടക് സ്വകാര്യ ബസ് ഗതാഗതം നിരോധനം ഉൾപ്പെടെ തുടരും.

കേരളത്തിൽ നിന്നുള്ളവർക്കു കർണാടകയിൽ പ്രവേശിക്കാനായി യാത്രക്കാർക്കു 72 മണിക്കൂറിനുള്ളിലും ചരക്കു വാഹന ജീവനക്കാർക്കു 7 ദിവസത്തിനുള്ളിലും എടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. 2 ഡോസ് വാക്സിൻ സ്വീകരിച്ചവരെ കടത്തി വിടണമെന്നും ആർടിപിസിആർ നിബന്ധന പിൻവലിക്കണമെന്നും ഉള്ള ആവശ്യമാണു 150–ാം ദിവസവും തള്ളിയത്. ജോലി, വിദ്യാഭ്യാസ, കൃഷി ആവശ്യങ്ങൾക്കായി കർണാടകയിൽ കഴിയുന്ന ലക്ഷക്കണക്കിനു മലയാളികളാണു ഇളവ് ഇല്ലാത്തതിന്റെ ദുരിതം കൂടുതൽ അനുഭവിക്കേണ്ടി വരുന്നത്.

ഇരു സംസ്ഥാനങ്ങളിലെയും ആർടിസി ബസുകൾക്കു 36 ദിവസം മുൻപ് ഇളവ് നൽകിയെങ്കിലും സ്വകാര്യ ബസ് ഗതാഗതം അനുവദിച്ചിട്ടില്ല. ആർടിസി ബസുകൾക്കു അനുമതി നൽകിയെങ്കിലും കുടക് ജില്ലയിൽ നിർത്തി ആളെ ഇറക്കുകയോ കയറ്റുകയോ ചെയ്യരുതെന്ന ജില്ല ഭരണകൂടത്തിന്റെ കർശന വ്യവസ്ഥകൾ മൂലം സർവീസ് നടത്തുന്നത് ‌7 ബസുകൾ മാത്രമാണ്. സ്വകാര്യ ബസുകൾ ഉൾപ്പെടെ 53 ബസുകൾ നേരത്തെ സർവീസ് നടത്തിയിരുന്നു.

Leave A Reply

Your email address will not be published.