Listen live radio

നിയന്ത്രണങ്ങളിലെ ഇളവ്: ശബരിമലയിൽ തീർത്ഥാടകരുടെ എണ്ണത്തിലും നടവരവിലും വർധന

after post image
0

- Advertisement -

 

 

പത്തനംതിട്ട: നിയന്ത്രണങ്ങൾക്ക് ഇളവ് അനുവദിച്ചതോടെ സന്നിധാനത്ത് എത്തുന്ന തീർത്ഥാടകരിൽ കാര്യമായ വർദ്ധനയുണ്ടായതായി തിരുവിതാംകൂർ ദേവസ്വംബോർഡ്. നടവരവും ഉയർന്നിട്ടുണ്ടെന്ന് തിരുവതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് കെ അനന്തഗോപൻ പറഞ്ഞു.

നവംബർ 12ന് തുടങ്ങിയ മണ്ഡലകാലത്തിൻറെ 41 ദിവസം പിന്നിടുമ്പോൾ ശബരിമലയിലെ നടവരവ് 78.92 കോടി രൂപയാണ്. കോവിഡ് നിയന്ത്രണങ്ങൾ ശക്തമായിരുന്ന കഴിഞ്ഞ വർഷം (2020 ൽ) ലഭിച്ച വരുമാനം വെറും 8 കോടി രൂപ മാത്രമായിരുന്നു. 2019 ലെ മണ്ഡലകാലത്ത് 156 കോടി രൂപയായിരുന്നു നടവവരവ്.

അരവണ വിൽപ്പനയിലൂടെ ഇക്കുറി 31കോടി രൂപ ലഭിച്ചു. കാണിക്ക ഇനത്തിൽ 29 കോടി രൂപയും നടവരവായി കിട്ടി. ഇതുവരെ ശബരിമല സന്നിധാനത്ത് 10.35 ലക്ഷം പേരാണ് ദർശനം നടത്തിയത്. ഒരു ദിവസം 43000പേർ വരെ സന്നിധാനത്ത് ദർശനം നടത്തിയ ദിവസങ്ങൾ ഉണ്ടായിരുന്നു.

കൊവിഡ് പ്രോട്ടോകോൾ അനുസരിച്ച് എത്തിയ എല്ലാവർക്കും ദർശനം ലഭിച്ചുവെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പറയുന്നു. ഇടുക്കി പുല്ലേട് പാതതുറക്കുന്നതിന് വേണ്ടി സംസഥാന സർക്കാരിനെ സമീപിക്കുമെന്നും മകരവിളക്ക് കണക്കിലെടുത്ത് കൂടുതൽ അപ്പം അരവണ കൗണ്ടറുകൾ തുറക്കുമെന്നും കെ അനന്തഗോപൻ അറിയിച്ചു.

മണ്ഡല കാലത്തിന് ഇന്ന് സമാപനം

41 ദിവസം നീണ്ടുനിന്ന മണ്ഡലകാലത്തിന് ഇന്ന് മണ്ഡല പൂജയോടെ സമാപനം. ഇന്നലെ തങ്ക അങ്കി ചാർത്തിയുള്ള ദീപാരാധന തൊഴുത് ആയിരങ്ങളാണ് മലയിറങ്ങിയത്. പരമ്പരാഗത ആചാരപ്രകാരമാണ് തങ്ക അങ്കി ഘോഷയാത്രക്ക് വരവേൽപ് നൽകിയത്. ഇന്ന് ഉച്ച പൂജക്ക് മുൻപ് അഭിഷേകങ്ങൾ പൂർത്തിയാക്കിയ ശേഷമായിരിക്കും മണ്ഡലപൂജയോട് അനുബന്ധിച്ച ചടങ്ങുകൾ തുടങ്ങുക.

രാവിലെ 11. 45നും 1.15നും ഇടക്കുള്ള മീനം രാശിയിലാണ് മണ്ഡലപൂജ നടക്കുന്നത്. രാത്രി ഹരിവരാസനം ചൊല്ലി നട അടക്കുന്നതോടെ മണ്ഡലകാലം പൂർത്തിയാകും. ഡിസംബർ 30ന് മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട വീണ്ടും തുറക്കും. അന്ന് തീർത്ഥാടകർക്ക് പ്രവേശനം ഉണ്ടാവില്ല. ഡിസംബർ 31 ന് കരിമല പാതവഴി തീർത്ഥാടകരെ സന്നിധാനത്തേക്ക് കടത്തിവിടും.

 

Leave A Reply

Your email address will not be published.