Listen live radio

കവി മാധവൻ അയ്യപ്പത്ത് അന്തരിച്ചു

after post image
0

- Advertisement -

 

തൃശ്ശൂർ: കവി മാധവൻ അയ്യപ്പത്ത് അന്തരിച്ചു. 87 വയസായിരുന്നു. ശനിയാഴ്ച രാത്രിയോടെയാണ് മരണം സംഭവിച്ചത്. കേരള സാഹിത്യ അക്കാദമി അവാർഡ്, ആശാൻ പ്രൈസ് എന്നിവ അടക്കം നിരവധി പുരസ്‌കാരങ്ങൾ ഇദ്ദേഹം നേടിയിട്ടുണ്ട്.

ജീവചരിത്രക്കുറിപ്പുകൾ, കിളിമൊഴികൾ (കവിതാസമാഹാരം), ശ്രീ നാരായണ ഗുരു (ഇംഗ്ലീഷ്), ധർമ്മപദം (തർജ്ജമ), മണിയറയിൽ, മണിയറയിലേക്ക് തുടങ്ങിയവയാണ് പ്രധാന കൃതികൾ.

1934 ഏപ്രിൽ 24-നാണ് മാധവൻ അയ്യപ്പത്തിന്റെ ജനനം. തൃശ്ശൂർ ജില്ലയിൽ കുന്നംകുളത്തിനടുത്ത് ചൊവ്വന്നൂരിൽ അയ്യപ്പത്ത് ലക്ഷ്മിക്കുട്ടിയമ്മയും പെരിങ്ങോട്ട് കരുമത്തിൽ രാമുണ്ണി നായരുമാണ് മാതാപിതാക്കൾ. മദ്രാസ് സർവകലാശാലയിൽനിന്ന് ഇക്കണോമിക്‌സിൽ ബി.എയും ഇംഗ്ലീഷ് സാഹിത്യത്തിൽ എം.എയും നേടി. 1992 വരെ കേന്ദ്ര സർക്കാർ സർവീസിൽ സേവനമനുഷ്ഠിച്ചു .ഭാര്യ: ടി.സി. രമാദേവി. മക്കൾ: ഡോ. സഞ്ജയ് ടി. മേനോൻ, മഞ്ജിമ ബബ്ലു.

 

Leave A Reply

Your email address will not be published.