Listen live radio

സിപിഎം നെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് കെ സുധാകരൻ

after post image
0

- Advertisement -

 

 

 

കേരളത്തിലെ 47 രാഷ്ട്രീയ കൊലപാതകങ്ങളിൽ 25ലും സിപിഎമ്മുകാരാണ് പ്രതികളെന്നും പൊലീസ് അവർക്ക് തണലേകിയെന്നും കെപിസിസി പ്രസിഡൻറ് കെ സുധാകരൻ. സംസ്ഥാനത്ത് പൊലീസ് സംവിധാനമുണ്ടോയെന്ന് ചോദിച്ച സുധാകരൻ അവരെ അങ്ങനെ ആക്കിയത് ഗവണ്മെന്റാണെന്നും കുറ്റപ്പെടുത്തി. ‘ആലപ്പുഴയിലെ കൊലപാതക സംഘം പോകുന്ന സിസിടിവി ദൃശ്യം എല്ലാവരും കണ്ടുവെങ്കിലും പൊലീസിന് തടയാനായില്ല.

കേരളം ഇന്നുവരെ കാണാത്ത കൊലപാതകങ്ങളുടെ ഭീകരതയാണ് ഇപ്പോളുള്ളത്. എസ്ഡിപിഐയുടെ പ്രതികരണം ഉണ്ടാകുമെന്ന് എല്ലാവർക്കും അറിയാം. എന്നിട്ടും പൊലീസിന് തിരിച്ചറിയാൻ കഴിഞ്ഞില്ല. സിപിഎം ഫ്രാക്ഷൻ ഭരിക്കുന്ന പൊലീസിന്റെ കഴിവ് നഷ്ടപ്പെട്ടു’ കെ. സുധാകരൻ വ്യക്തമാക്കി.

 

Leave A Reply

Your email address will not be published.