Listen live radio

എസ്എസ്എൽസി, ഹയർ സെക്കണ്ടറി, വിഎച്ച്എസ്ഇ പരീക്ഷാ തീയതികൾ നാളെ പ്രഖ്യാപിക്കും

after post image
0

- Advertisement -

 

തിരുവനന്തപുരം: എസ്എസ്എൽസി, ഹയർ സെക്കണ്ടറി, വിഎച്ച്എസ്ഇ പരീക്ഷാ തീയതികൾ നാളെ പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

പാഠഭാഗങ്ങളിൽ ഏതെല്ലാം ഫോക്കസ് കാര്യങ്ങൾ എസ്എസ്എൽസി പരീക്ഷയിൽ ഉൾപ്പെടുത്തണമെന്നതിലും വിദ്യാഭ്യാസ വകുപ്പ് തീരുമാനമെടുക്കും. കഴിഞ്ഞതവണ 40 ശതമാനം പാഠഭാഗങ്ങളാണ് ഫോക്കസ് ഏരിയയിൽ ഉൾപ്പെടുത്തിയിരുന്നത്. ഇത്തവണ 60 ശതമാനം പാഠഭാഗം ഉൾക്കൊള്ളിക്കണമെന്ന നിർദ്ദേശം പരിഗണനയിലുണ്ട്. കഴിഞ്ഞ തവണ പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച് വലിയ വിമർശനങ്ങളുണ്ടായിരുന്നു. എന്നാൽ പരീക്ഷ നടത്തിയത് വിദ്യാർഥികൾക്ക് ഗുണകരമാവുകയാണ് ചെയ്തതെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.

 

Leave A Reply

Your email address will not be published.