മാനന്തവാടി :പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കന്ററി വിഭാഗംകരിയർ ഗൈഡൻസ് & അഡോളസെന്റ് കൗൺസിലിംഗ് സെൽ ജില്ലാ തലത്തിൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ മാനന്തവാടിയിൽ സംഘടിപ്പിക്കുന്ന ദിശ – ഹയർ സ്റ്റഡീസ് എക്സ്പോയുടെ സ്വാഗത സംഘം രൂപീകരിച്ചു. 2025 സെപ്റ്റംബർ 26, 27 തീയ്യതികളിൽ ആണ് ദിശ നടക്കുന്നത്. സ്വാഗത സംഘയോഗം വയനാട് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ മീനാക്ഷി രാമൻ അദ്ധ്യക്ഷത വഹിച്ചു. ദിശയുടെ ഭാഗമായി കരിയർ സെമിനാറുകൾ, സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങളുടെ സ്റ്റാളുകൾ, വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും പേപ്പർ പ്രസൻ്റേഷൻ ഉൾപ്പെടുന്ന കരിയർ കോൺക്ലേവ്, കരിയർ ചാർട്ടുകളുടെ പ്രദർശനം, കെ. ഡാറ്റ് കേരള ഡിഫ്രൻഷ്യൽ ആപ്റ്റ്യൂഡ് ടെസ്റ്റ്, കരിയർ കഫെ,എന്നിവ സംഘടിപ്പിക്കും. വിദ്യാർത്ഥികൾക്ക് തങ്ങളുടെ അഭിരുചിക്കനുസരിച്ചുള്ള കരിയർ തിരഞ്ഞെടുക്കാൻ ഈ പരിപാടി സഹായകമാകും.
ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ കെ.വിജയൻ,ഹയർ സെക്കണ്ടറി ജില്ലാ കോഡിനേറ്റർ ഷിവി കൃഷ്ണൻ, പി.ടി.എ. പ്രസിഡണ്ട് എൻ.ജെ. ഷജിത്ത്, പ്രിൻസിപ്പാൾ പി.സി. തോമസ്, എസ്എം.സി . ചെയർമാൻ മൊയ്തൂട്ടി അണിയാരത്ത്, പ്രിൻസിപ്പൾമാരായ എൻ.പി. മാർട്ടിൻ, എ.പി. ഷീജ, എം. കെ. രമേശ്കുമാർ, ഷൈമ ടി. ബെന്നി, വിച്ച് എസ് ഇ പ്രിൻസിപ്പാൾ കെ.കെ.ജിജി, മാനന്തവാടി ബി.പി.സി.കെ.കെ. സുരേഷ്, എ. ഇ. സതീഷ് ബാബു കരിയർ ജില്ലാ ജോ. കോഡിനേറ്റർ മനോജ് ജോൺ എന്നിവർ സംസാരിച്ചു. കരിയർ ജില്ലാ കൺവീനർ ജിനീഷ് മാത്യു നന്ദി പറഞ്ഞു.