കൽപ്പറ്റ: കുടുംബശ്രീ ജില്ലാമിഷൻ്റെ ആഭിമുഖ്യത്തിൽ ബാലസഭ കുട്ടികൾക്ക് വേണ്ടി നടത്തിയ മഴയുത്സവത്തിൽ മാനന്തവാടി സി.ഡി.എസ് 2 അൻപത്തി ആറ് പോയന്റുമായി ജേതാക്കളായി. മഴയെ പ്രമേയമാക്കി വിവിധങ്ങളായ മത്സരങ്ങളാണ് നടന്നത്.
ചെയർപേഴ്സൺ ഡോളി രജ്ജിത്ത്, ബാലസഭ റിസോഴ്‌സ് പേഴ്സൺ സഫ്വാന ഷുഹാദ്, അക്കൗണ്ടൻ്റ് സുനീറ, എ.ഡി.എസ്സ്, സി.ഡി.എസ് ഭാരവാഹികൾ എന്നിവർ വാർഡുതലം മുതൽ ജില്ലാതലം വരെ കുട്ടികളെ മത്സര രംഗത്തേക്ക് പ്രാപ്തരാക്കി.