Listen live radio

സ്ത്രിത്വത്തെ അപമാനിച്ചെന്ന ആരോപണത്തില്‍ ഡിസിസി പ്രസിഡന്റിനെതിരെ പരാതി നല്‍കി

after post image
0

- Advertisement -

മാനന്തവാടി:കഴിഞ്ഞ ത്രിതല പഞ്ചായത് തെരഞ്ഞെടുപ്പില്‍ മത്സരിച്ച് തോറ്റതിനെ തുടര്‍ന്ന് തനിക്കെതിരെ ഡി സി സി പ്രസിഡണ്ട് എന്‍ ഡി അപ്പച്ചന്‍ വ്യക്തിപരമായി അപമാനിക്കുന്നവിധത്തില്‍ പ്രസംഗിച്ചുവെന്നാരോപിച്ച് പോലീസില്‍ പരാതി നല്‍കിയതായി പാലയാണ മന്തട്ടില്‍ വിജിത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ബ്ലോക്ക് പഞ്ചായത് പട്ടിക വര്‍ഗ്ഗ സംവരണ സീറ്റായ വെള്ളമുണ്ട ഡിവിഷനില്‍ മത്സരിച്ച് പരാജയപ്പെട്ട തന്നെ ആക്ഷേപിക്കുന്നവിധത്തില്‍ 2021 നവംബര്‍ 22 ന് വെള്ളമുണ്ട മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയോഗത്തിലാണ് പ്രസംഗിച്ചത്.

ശാരീരിക പ്രയാസം കാരണം യോഗത്തില്‍ പങ്കെടുക്കാതിരുന്ന എന്നെ ഈ വിവരം സഹപ്രവര്‍ത്തകരാണ് അറിയിച്ചത്.കാണാന്‍ മെനയില്ലാത്തവരെയും ഫിഗറില്ലാത്തവരെയും മത്സരിപ്പിച്ചുവെന്നായിരുന്നു പ്രസംഗം.ഇതേതുടര്‍ന്ന് ഞാന്‍ എം പി രാഹുല്‍ഗാന്ധിക്കും എ ഐ സി സി ക്കും കെ പിസിസിക്കുമുള്‍പ്പെടെ പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല.തന്നെയും പട്ടികവര്‍ഗ്ഗ വിഭാഗത്തെയും സ്ത്രിത്വത്തെയും അപമാനിച്ച എന്‍ ഡി അപ്പച്ചനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നായിരുന്നു ഞാനാവശ്യപ്പെട്ടത്.

എന്നാല്‍ പാര്‍ട്ടി അനുകൂല നടപടിയുണ്ടാവാത്തതിനാലാണ് സംസ്ഥാന പട്ടിക ജാതി പട്ടികവര്‍ഗ്ഗ കമ്മിഷനും, എസ് എം എസ് ഡി വൈ എസ് പിക്കും പരാതി നല്‍കിയതെന്ന് യുവതി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.യുവതിയുടെ പിതാവ് കേളുവും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.