Listen live radio

സംസ്ഥാനത്തെ കൊവിഡ‍് വ്യാപനം; സ്കൂള്‍ പ്രവർത്തനത്തിൽ നിയന്ത്രണം വന്നേക്കും

after post image
0

- Advertisement -

തിരുവനന്തപുരം: ഒരിടവേളക്ക് ശേഷം ‌കേരളത്തിൽ പ്രതിദിന കൊവിഡ് രോ​ഗികള‌ുടെ എണ്ണം ഉയരുന്നതിനാൽ സ്കൂളുകളുടെ പ്രവർത്തനത്തിൽ നിയന്ത്രണം വന്നേക്കും. ഇന്ന് ചേരുന്ന അവലോകന യോ​ഗത്തിൽ ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായേക്കും. .മുഖ്യമന്ത്രി വിളിച്ച കൊവിഡ് അവലോകന യോ​ഗത്തിലേക്ക് വിദ്യാഭ്യാസ മന്ത്രിയേയും വിളിപ്പിച്ചിട്ടുണ്ട്.

കേരളത്തിൽ രണ്ടായിരത്തിന് താഴെയായിരുന്ന പ്രതിദിന കൊവിഡ് രോ​ഗികൾ ഇപ്പോൾ 6000നും മുകളിലാണ് . ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിലും നേരിയ വർധന ഉണ്ട്. കൊവിഡ് കൂടുതൽ പടരുന്നതിന്റെ സൂചനയാണിത്

ഇതിനൊപ്പമാണ് ഒമിക്രോണും പടരുന്നത്. ആർ നോട്ട് കൂടുതലായ ഓമിക്രോൺ കൂടുതൽ പേരിലേക്ക് എത്താനുള്ള സാഹചര്യം നിലവിലുണ്ട്. സമ്പർക്കത്തിലൂടെ ഒമിക്രോൺ ബാധിക്കുന്നവരുടെ എണ്ണവും വർധിക്കുന്നുണ്ട്. ഈ സാഹ​ചര്യത്തിലാണ് സ്കൂളുകളുടെ പ്രവർത്തനത്തിൽ നിയന്ത്രണം വേണമോ എന്ന പുനരാലോചന

കുട്ടികളിൽ രോ​ഗം ​ഗുരുതരമാകാനുള്ള സാഹചര്യം കുറവാണെങ്കിലും കൊവിഡ് പടരാതിരിക്കാനുള്ള മുൻ കരുതൽ എന്ന നിലയിലായിരിക്കും സ്കൂളുകളുടെ പ്രവർത്തനം നിയന്ത്രിക്കാനുള്ള നീക്കം. സ്കൂളുകളിൽ നേരിട്ടെത്തുന്ന കുട്ടികളുടെ എണ്ണത്തിൽ നിയന്ത്രണം വന്നേക്കും.

Leave A Reply

Your email address will not be published.