Listen live radio

ഡൽഹിയിൽ കോവിഡ് നിയന്ത്രണവിധേയം; നിയന്ത്രണങ്ങൾ നീക്കുമെന്ന് ആരോഗ്യമന്ത്രി

after post image
0

- Advertisement -

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് കോവിഡ് നിയന്ത്രണവിധേയമാണെന്ന് ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിൻ. കേസുകൾ വരുംദിവസങ്ങളിൽ കുറഞ്ഞേക്കുമെന്നും അദ്ദേഹം പ്രതീക്ഷയർപ്പിച്ചു. പോസിറ്റിവിറ്റി നിരക്ക് വെച്ച് കേസുകളുടെ കുതിച്ചുചാട്ടമുണ്ടോ ഇല്ലയോ എന്നത് നിർണയിക്കാനാകില്ലെന്നും സത്യേന്ദ്ര ജെയിൻ പറഞ്ഞു. അതേസമയം ഡൽഹിയിൽ ഇന്നും 25000 ഓളം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

‘കേസുകൾ വർധിച്ചിട്ടുണ്ടെങ്കിലും ആശുപത്രികളിൽ പ്രവേശിപ്പിക്കേണ്ട കേസുകളിൽ സ്ഥിരത വന്നിട്ടുണ്ട്. ഇപ്പോഴും നിരവധി കിടക്കകൾ ഒഴിഞ്ഞുകിടക്കുന്നുണ്ട്. അടുത്ത രണ്ടോ മൂന്നോ ദിവസങ്ങൾക്കുള്ളിൽ കേസുകൾ കുറഞ്ഞാൽ നിയന്ത്രണങ്ങൾ എടുത്തുകളയും’ സത്യേന്ദ്ര ജെയിൻ പറഞ്ഞു.

കുതിച്ചുചാട്ടമുണ്ടായ മുംബൈയിലും കേസുകൾ കുറഞ്ഞ് വന്നിട്ടുണ്ട്. അതേ സാഹചര്യം ഇവിടെയും ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Leave A Reply

Your email address will not be published.