ബൈക്ക് അപകടത്തിൽ മരണമടഞ്ഞ അജയകുമാറിൻ്റെ കുടുംബത്തിന് സ്നേഹക്കൂട് ഒരുക്കാൻ സുമനസ്സുകൾ ഒന്നിക്കുന്നു

after post image
0

- Advertisement -

തകഴി:ബൈക്ക് അപകടത്തിൽ മരണമടഞ്ഞ അജയകുമാറിൻ്റെ കുടുംബത്തിന് സ്നേഹക്കൂട് ഒരുക്കാൻ സുമനസ്സുകൾ ഒന്നിക്കുന്നു.

തകഴി പഞ്ചായത്ത് പ്രസിഡൻ്റ് എസ്.അജയകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ അഡ്വ.യു.പ്രതിഭാ എംഎൽഎ ആദ്യ സംഭാവന നല്കി കൊണ്ട് ധനസഹായ നിധി സമാഹരണം ഉദ്ഘാടനം ചെയ്തു.

ഗ്രാമ പഞ്ചായത്ത് അംഗം ജയചന്ദ്രൻ കലാങ്കേരി,സൗഹൃദ വേദി പ്രസിഡൻ്റ് ഡോ.ജോൺസൺ വി.ഇടിക്കുള, ‘അജയകുമാർ കുടുംബ സഹായ സമിതി ‘ പ്രസിഡൻ്റ് കെ.എ തോമസ് ഗ്രീൻവില്ല, എം.എം ഷരീഫ്, സി.രാജു ചക്രപാണി ,സംഘാടക സമിതി കൺവീനർ ജിജി സേവ്യർ, എസ് കലേഷ് എന്നിവർ പങ്കെടുത്തു.

അമ്പലപ്പുഴയിൽ റോഡിലെ കുഴിയിൽ ബൈക്ക് അകപെട്ട് ഉണ്ടായ അപകടത്തെ തുടർന്നാണ് നവംബർ 4ന് അജയകുമാർ മരണപ്പെട്ടത്.കഴിഞ്ഞ ചില മാസങ്ങൾക്ക് മുമ്പാണ് ഏക മകൻ സിദാർത്ഥൻ മരണമടഞ്ഞത്.8-ാം ക്ലാസ് വിദ്യാർത്ഥിനിയായ ദേവികയോടൊപ്പം ഭാര്യ പ്രതിഭ ഇപ്പോൾ വാടക വീട്ടിലാണ് താമസം. 5 സെൻ്റ് ഭൂമിയും ഇവർക്ക് തല ചായ്ക്കാനൊരിടവും ഒരുക്കി കൊടുക്കുകയെന്നതാണ് ലക്ഷ്യം.

ടി. സി.അജയകുമാർ കുടുംബ സഹായ നിധി അക്കൗണ്ട് നമ്പർ: 10740200001906.
ഫെഡറൽ ബാങ്ക് തകഴി ശാഖ
IFSC:
FDRL0001074

Leave A Reply

Your email address will not be published.