38-ാമത് ജില്ലാ ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പ് 16 ന് വാളാട് വെച്ച് നടക്കും

after post image
0

- Advertisement -

38-ാമത് ജില്ലാ ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പ് 16 ന് വാളാട് വെച്ച് നടക്കും. ബോഡി ബിൽഡിംഗ് അസോസിയേഷന്റെയും വാളാട് ഒയാസിസ് ഫിറ്റ്നസ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ നടക്കുന്ന ചാമ്പ്യൻഷിപ്പ് ഒ.ആർ.കേളു എം.എൽ.എ ഉദ്ഘാടനം നിർവ്വഹിക്കുമെന്നും സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

16 ന് ഉച്ചയ്ക്ക് 12.30 മുതൽ ചാമ്പ്യൻഷിപ്പ് ആരംഭിക്കും. മിസ്റ്റർ വയനാടിന് 25000 രൂപയും ജൂനിയർ മിസ്റ്റർ വയനാടിന് 15000 രൂപയും സബ്ബ് ജൂനീയർ മിസ്റ്റർ വയനാടിന് 10000 രൂപയും അംഗപരിമിതരുടെ മത്സരത്തിൽ വിജയികൾക്ക് 5000 രൂപ വീതം നൽകും. ചാമ്പ്യൻഷിപ്പിനോടനുബന്ധിച്ച് ഈ വർഷം 55 കിലോ വിഭാഗത്തിൽ മിസ്റ്റർ ഇന്ത്യ മെഡൽ നേടിയ സൂരജിന്റെ ശരീര സൗന്ദര്യ പ്രദർശനവും ഏഷ്യൻ സ്പോർട്ട്സ് ഫിസിക് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ഷിനു ചൊവ്വയുടെ പ്രദർശനവും ഉണ്ടായിരിക്കുമെന്ന് സംഘാടകർ പറഞ്ഞു.

വാർത്താ സമ്മേളനത്തിൽ സംസ്ഥാന ബോഡി ബിൽഡിംഗ് അസോസിയേഷൻ ജനറൽ സെക്രട്ടറി എം.കെ.കൃഷ്ണകുമാർ, അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പ്രസാദ് ആലംഞ്ചേരി, ട്രഷറർ പി.ആർ. ലതീഷ്, ജോയിന്റ് സെക്രട്ടറി വി.പി.ഷേ നോജ് തുടങ്ങിയവർ പങ്കെടുത്തു.

Leave A Reply

Your email address will not be published.