Listen live radio
- Advertisement -
കല്പറ്റ-മാനവ സംസ്കൃതി വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പി.ടി.തോമസ് അനുസ്മരണം നടത്തി. എം.ജി.ടി ഹാളില്‍ അഡ്വ.ടി.സിദ്ദീഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പകരം വയ്ക്കാനില്ലാത്ത നേതാവിനെയാണ് പി.ടിയുടെ നിര്യാണത്തിലൂടെ കോണ്‍ഗ്രസിനു നഷ്ടമായതെന്നു സിദ്ദീഖ് അനുസ്മരിച്ചു. ജനകീയ വിഷയങ്ങളില്‍ വ്യക്തമായ നിലപാടു സ്വീകരിച്ചും അതില്‍ ഉറച്ചുനിന്നും പി.ടി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുമാത്രമല്ല, സമൂഹത്തിനാകെയും മാതൃകയായി. സൗഹൃദങ്ങള്‍ സ്ഥാപിക്കുന്നതിലും സംരക്ഷിക്കുന്നതിലും അദ്ദേഹം പാലിച്ച അടുക്കും ചിട്ടയും അനുകരണീയമാണെന്നും സിദ്ദീഖ് പറഞ്ഞു.
മാനവ സംസ്കൃതി ജില്ലാ ചെയര്മാന് കെ.ജെ.മാണി അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് ചെയര്മാന് ഡോ.അജിതന് മേനോത്ത്, മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ.വിനയന്, മുനിസിപ്പല്‍ കൗണ്‍സിലര്‍ ആയിഷ പള്ളിയാല്‍, ഡി.സി.സി മുന്‍ സെക്രട്ടറി ഗോകുല്‍ദാസ് കോട്ടയില്‍, മാനവ സംസ്കൃതി പ്രവര്‍ത്തകരായ വി.ഡി.രാജു, കെ.ടി.സ്കറിയ, ജോജി ജേക്കബ്, ബെന്നി അരിഞ്ചേര്‍മല, ഷാന്റി ചേനപ്പാടി, കെ.സി.ജേക്കബ്, റഷീദ് ഓടത്തോട്, ആര്.രാമചന്ദ്രന്, ഗിരിജ കല്പറ്റ, പി.വി.ആന്റണി, എ.രാംകുമാര്‍, ടി.കെ.തോമസ്, വിലാസിനി ചുണ്ട, ഷേര്‍ലി കല്പറ്റ, കെ.എ.എല്‍ദോ, വി.ജെ.തോമസ്, വാസുദേവന്‍ കൂടോത്തുമ്മല്‍, ടി.മൈമൂന, ജോസ് ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു.
പടം-മാനവ-മാനവ സംസ്കൃതി വയനാട് ജില്ലാ കമ്മിറ്റി കല്പറ്റ എം.ജി.ടി ഹാളില്‍ സംഘടിപ്പിച്ച പി.ടി.തോമസ് അനുസ്മരണം അഡ്വ.ടി.സിദ്ദീഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.