Listen live radio

ന​ഗ​ര​സ​ഭ​യി​ലെ മാ​ലി​ന്യ​പ്ര​ശ്‌​ന​ത്തി​ന് പ​രി​ഹാ​ര​മാ​യി ഹ​രി​ത ബ​യോ​പാ​ര്‍ക്ക് ഉ​ട​നെ തു​റ​ക്കും.

after post image
0

- Advertisement -

ക​ല്‍പ​റ്റ: ന​ഗ​ര​സ​ഭ​യി​ലെ മാ​ലി​ന്യ​പ്ര​ശ്‌​ന​ത്തി​ന് പ​രി​ഹാ​ര​മാ​യി ഹ​രി​ത ബ​യോ​പാ​ര്‍ക്ക് ഉ​ട​നെ തു​റ​ക്കും. കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ മാ​ലി​ന്യ​സം​സ്‌​ക​ര​ണ പ്ലാ​ന്‍റാ​ണ് വെ​ള്ളാ​രം​കു​ന്നി​ല്‍ ഒ​രു​ങ്ങു​ന്ന​ത്. ഇ​തോ​ടെ സ​മ്ബൂ​ര്‍ണ മാ​ലി​ന്യ സം​സ്‌​ക​ര​ണ​ത്തി​ല്‍ സം​സ്ഥാ​ന​ത്തെ മൂ​ന്നാ​മ​ത്തെ ന​ഗ​ര​സ​ഭ​യാ​യും ജി​ല്ല​യി​ലെ ആ​ദ്യ​ത്തെ​താ​യും ക​ല്‍പ​റ്റ മാ​റും.

15,000 ച​തു​ര​ശ്ര അ​ടി വ​ലു​പ്പ​മു​ള്ള മാ​ലി​ന്യ സം​സ്‌​ക​ര​ണ പ്ലാ​ന്‍റ്​ സം​സ്ഥാ​ന​ത്തെ മ​റ്റൊ​രു മു​നി​സി​പ്പാ​ലി​റ്റി​യി​ലും ഇ​തു​വ​രെ സ്ഥാ​പി​ച്ചി​ട്ടി​ല്ല. 1.10 കോ​ടി രൂ​പ​യാ​ണ് ചെ​ല​വ് വ​രു​ന്ന​ത്. സ​മ്ബൂ​ര്‍ണ ശു​ചി​ത്വ ന​ഗ​ര​സ​ഭ​യെ​ന്ന ല​ക്ഷ്യ​ത്തി​നാ​യി ശു​ചി​ത്വ മി​ഷ​നും ന​ഗ​ര​സ​ഭ​യും സം​യു​ക്ത​മാ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ന​ഗ​ര​സ​ഭ​യു​ടെ വെ​ള്ളാ​രം കു​ന്നി​ലെ ഒ​മ്ബ​ത്​ ഏ​ക്ക​ര്‍ സ്ഥ​ല​ത്താ​ണ് ആ​ധു​നി​ക രീ​തി​യി​ലു​ള്ള പ്ലാ​ന്‍റ്​ സ്ഥാ​പി​ച്ച​ത്. കെ​ട്ടി​ട നി​ര്‍​മാ​ണ​ത്തി​നാ​യി 88.75 ല​ക്ഷം രൂ​പ​യും യ​ന്ത്രോ​പ​ക​ര​ണ​ങ്ങ​ള്‍ക്കാ​യി 20 ല​ക്ഷം രൂ​പ​യു​മാ​ണ് ചെ​ല​വ​ഴി​ക്കു​ന്ന​ത്. പാ​ല​ക്കാ​ട് ആ​സ്ഥാ​ന​മാ​യ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് റൂ​റ​ല്‍ ടെ​ക്‌​നോ​ള​ജി സെ​ന്‍റ​റി​നാ​ണ് (ഐ.​ആ​ര്‍.​ടി.​സി) സാ​ങ്കേ​തി​ക സ​ഹാ​യ​ത്തോ​ടൊ​പ്പം നി​ര്‍​മാ​ണ ചു​മ​ത​ല​യും. വെ​ള്ളാ​രം​കു​ന്നി​ലെ ഹ​രി​ത ബ​യോ​പാ​ര്‍ക്കി​ല്‍ മെ​റ്റീ​രി​യ​ല്‍ ക​ല​ക്​​ഷ​ന്‍ ഫെ​സി​ലി​റ്റി സെ​ന്‍റ​റും (എം.​സി.​എ​ഫ്), വി​ന്‍ഡ്രോ ക​മ്ബോ​സ്റ്റി​ങ്​ യൂ​നി​റ്റും സം​യു​ക്ത​മാ​യി പ്ര​വ​ര്‍ത്തി​പ്പി​ക്കാ​നു​ള്ള സൗ​ക​ര്യ​മാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ഹ​രി​ത ക​ര്‍മ​സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വീ​ടു​ക​ളി​ല്‍നി​ന്നും മ​റ്റും മാ​ലി​ന്യം ഇ​പ്പോ​ള്‍ ശേ​ഖ​രി​ക്കു​ന്ന​ത്. സേ​ന​യി​ലെ അം​ഗ​ങ്ങ​ളു​ടെ എ​ണ്ണ​ക്കു​റ​വ് കാ​ര​ണം മാ​ലി​ന്യ​ശേ​ഖ​ര​ണം പ​രാ​തി​ക്കി​ട​യാ​ക്കാ​റു​ണ്ട്. ഒ​രു വാ​ര്‍ഡി​ല്‍ ര​ണ്ടു​പേ​ര്‍ വീ​തം എ​ന്ന ക​ണ​ക്കി​ല്‍ സേ​ന​യു​ടെ അം​ഗ​സം​ഖ്യ ഉ​യ​ര്‍ത്തും. കൗ​ണ്‍സി​ല​ര്‍മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വാ​ര്‍ഡ് സാ​നി​റ്റേ​ഷ​ന്‍ ക​മ്മി​റ്റി ശ​ക്തി​പ്പെ​ടു​ത്തും.

Leave A Reply

Your email address will not be published.