വരയാല്‍ പേരിയ സ്വദേശി ദിലീപ് എന്നയാളുടെ നിര്‍മ്മണത്തിലിരിക്കുന്ന വീട്ടില്‍ നിര്‍മ്മാണ ആവശ്യത്തിനായി വാങ്ങി സുക്ഷിച്ചിരുന്ന ഒന്നര ലക്ഷത്തോളം വില വരുന്ന ഇലക്ട്രിക്ക് ഉപകരണങ്ങളും പ്ലമ്പിങ്ങ് സാധനങ്ങളും ഇന്‍വെര്‍ട്ടറും സിസിടിവി ക്യാമറകളും, വില നിശ്ചയിക്കാന്‍ കഴിയാത്ത ചെമ്പ് പാത്രങ്ങളും വിളക്കുകളും മോഷ്ടിച്ച കേസില്‍ മൂന്ന് പേരെ തലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. ഓട്ടോ െ്രെഡവറായ പനമരം ചുണ്ടക്കുന്ന് തേക്കാത്ത കുഴിയില്‍ സലീം ടി.കെ (52), പനമരം ചെറുകാട്ടൂര്‍ പാറക്കുനി ഉന്നതിയിലെ തങ്കമണി (28), ഇരിട്ടി ശ്രീകണ്ഠാപുരം മണികണ്ഠ വീട്ടില്‍ സെല്‍വി (27) എന്നിവരാണ് അറസ്റ്റിലായത്. കേസില്‍ ഉള്‍പ്പെട്ട കെ.എല്‍ 72ഡി 8291 നമ്പര്‍ ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മോഷണസാമഗ്രികളുമായി കടന്നുകളയുന്നതിനിടെ രണ്ട് തവണ മോഷ്ടാക്കളെ തടയാന്‍ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും ഓട്ടോ ഡ്രൈവര്‍ സലീം വിദഗ്ധമായി കടന്നു കളയുകയായിരുന്നു.














