Wayanad

എം.ജെ. എസ്.എസ്.എ ഭദ്രാസന കലോത്സവം 21ന്

കൽപ്പറ്റ: മലങ്കര യാക്കോബായ സിറിയൻ സൺ ഡേസ്ക്കൂൾ അസോസി യേഷൻ മലബാർ ഭദ്രാസന കലോൽസവം മീനങ്ങാടി ജെക്സ് ക്യാമ്പസിൽ നടക്കുമെന്ന് വൈസ് പ്രസിഡൻ്റ് ഫാ. ബേബി പൗലോസ് ഓലിക്കൽ, ഡയറക്ടർ അനിൽ ജേക്കബ്, സെക്രട്ടറി ജോൺ ബേബി എന്നിവർ അറിയിച്ചു. സെപ്തംബർ 21 ഞായറാഴ്ച രാവിലെ ഒമ്പത് മണി മുതൽ മൽസരം ആരംഭിക്കും.

മേഖലാ തലത്തിൽ നിന്നും വിജയിച്ച നീലഗിരി, വയനാട് ജില്ലകളിലെ കലാപ്രതിഭകളാണ് മൽസരത്തിൽ പങ്കെടുക്കുക. ഭദ്രാസന മെത്രാപ്പോലിത്ത ഡോ. ഗീവർഗിസ് മോർ സ്തേഫാനോസ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. രാവിലെ പതാക ഉയർത്തലിന് ശേഷം സണ്ടേസ്കൂൾ അസോസിയേഷൻ കേന്ദ്ര സെക്രട്ടറി ടി.വി സജീഷ് മൽസരങ്ങൾ ഉദ്ഘാടനം ചെയ്യും.പരിപാടിയുടെവിജയത്തിനായി 101 അംഗ കലോൽസവ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.