Listen live radio

മഹാത്മാഗാന്ധി ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി “ഉന്നതി”വിദഗ്ദ്ധ പരിശീലനത്തിന്റെ ബ്ലോക്ക്‌ തല ഉദ്ഘാടനം നിർവഹിച്ചു

after post image
0

- Advertisement -

മഹാത്മാഗാന്ധി ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി “ഉന്നതി”വിദഗ്ദ്ധ പരിശീലനത്തിന്റെ ബ്ലോക്ക്‌ തല ഉദ്ഘാടനം എടവക ഗ്രാമ പഞ്ചായത്തിൽ മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജസ്റ്റിൻ ബേബി നിർവഹിച്ചു. യോഗത്തിൽ എടവക ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ H. B പ്രദീപ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.

തൊഴിലുറപ്പ് പദ്ധതിയിൽ 100 തൊഴിൽ ദിനങ്ങൾ പൂർത്തീകരിച്ച കുടുംബങ്ങളിലെ യുവതിയുവാക്കൾക്കാണ് ഈ പദ്ധതിയുടെ ഭാഗമായി നൈപുണ്ണ്യ പരിശീലനം നേടാൻ സാധിക്കുക. മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്ത്‌ ജോ:ബിഡിഒ ഷീബ കെ യോഗത്തിൽ സ്വാഗതം പറഞ്ഞു,മാനന്തവാടി ബ്ലോക്ക്‌ ഡിവിഷൻ മെമ്പർ ഇന്ദിര പ്രേമചന്ദ്രൻ, എടവക ഗ്രാമപഞ്ചായത്ത്‌ സ്റ്റാ.കമ്മിറ്റി ചെയർമാൻ ജോർജ് പടകുട്ടിൽ വാർഡ് മെമ്പർമാരായ ലിസ്സി ജോൺ ഗിരിജ സുധാകരൻ എന്നിവർ ആശംസകൾ അറിയിച്ചു.

ഉന്നതി വിദഗ്ദ്ധ പരിശീനത്തിന്റെ ഭാഗമായി കുടുംബശ്രീ ബ്ലോക്ക്‌ കോർഡിനേറ്റർമാരായ ജുബിൻ,വിനു എന്നിവർ ക്ലാസുകൾ എടുത്തു.തിരഞ്ഞെടുക്കപ്പെട്ട 40 പേർ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പരിശീലത്തിൽ പങ്കെടുത്തു.വരും ദിവസങ്ങളിൽ തിരുനെല്ലി,വെള്ളമുണ്ട,തൊണ്ടർനാട്,തവിഞ്ഞാൽ എന്നീ ഗ്രാമ പഞ്ചായത്തുകളിൽ പരിശീലനം സംഘടിപ്പിക്കും.

Leave A Reply

Your email address will not be published.