Listen live radio

രാജ്യത്ത് 24 മണിക്കൂറിനിടെ 2.51 ലക്ഷം പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു.

after post image
0

- Advertisement -

കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 35,000 രോഗികളുടെ കുറവുണ്ട്.

627 കോവിഡ് ബാധിത മരണങ്ങളും ഒരു ദിവസത്തിനിടെ റിപ്പോർട്ട് ചെയ്തു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.5 ശതമാനത്തിൽ നിന്ന് 15.8 ശതമാനത്തിലേക്കെത്തുകയും ചെയ്തിട്ടുണ്ട്. അതേ സമയം പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 17.47 ആകുകയും ചെയ്തിട്ടുണ്ട്.

രാജ്യത്ത് മൊത്തം കോവിഡ് ബാധിതരായവരിൽ 5.18 ശതമാനമാണ് നിലവിൽ സജീവ കേസുകളായിട്ടുള്ളത്. നിലവിലെ കോവിഡ് മുക്തി നിരക്ക് 93.6 ശതമാനമാണ്.

Leave A Reply

Your email address will not be published.