Listen live radio

കോടികളുടെ വനഭൂമി കൈമാറ്റം: സുപ്രീം കോടതി വിധിയില്ല. നഷ്ടപ്പെട്ട 10 വാള്യം ഫയലുകൾ വീണ്ടെടുക്കണം. ക്രൈംബ്രാഞ്ച് അന്വേഷിക്കണം.

after post image
0

- Advertisement -

കോടികൾ വിലമതിക്കുന്ന വനഭൂമി വിട്ടു നൽകാൻ സുപ്രീം കോടതി വിധിയുണ്ടെന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്നും കേസുമായി ബന്ധപ്പെട്ട് വനം പ്രിൻസിപ്പിൾ സെക്രട്ടറിയുടെ ഓഫീസിൽ നിന്നും നഷ്ടപ്പെട്ട പത്ത് വാള്യം ഫയലുകൾ വീണ്ടെടുക്കണമെന്നും ഫയലുകൾ നഷ്ടപ്പെട്ടത് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നും അവ വീണ്ടെടുത്ത് റവ്യൂ പെറ്റീഷൻ ഫയൽ ചെയ്യുകയാണ് വനഭൂമി വിട്ടു കൊടുക്കുകയല്ല വേണ്ടതെന്നും വയനാട് പ്രകൃതിസംരക്ഷണ സമിതി ആവശ്യപ്പെടുന്നു.

ഈ ആവശ്യം ഉന്നയിച്ച് സമിതി വനം പ്രിൻസിപ്പിൾ സെക്രട്ടറി, ഹെഡ് ഓഫ് ദി ഫോറസ്റ്റ് ഫോർസ്, പാലക്കാട് ഫോറസ്റ്റ് കസ്റ്റോഡിയൻ , ഫോറസ്റ്റ് മാനേജ്മെന്റ് പ്രിൻസിപ്പിൾ കൺസർവേറ്റർ, സൌത്ത് വയനാട് ഡി.എഫ്. ഓ എന്നിവർക്ക് കത്തയച്ചു.

ചെമ്പ്രാ പീക്ക് എസ്റ്റേറ്റിന്റെ 724.14 ഹെക്ടർ ഭൂമി നിക്ഷിപ്ത വനഭൂമിയായി ഏറ്റെടുത്തതിനെ തിരായി ഫോറസ്റ്റ് ടിബൂണലിൽ സമർപ്പിച്ച ഒ.എ ഹർജി ട്രിബൂണൽ തള്ളിയതിനെ തുടർന്ന് കേരള ഹൈക്കോടതിയിൽ എം.എഫ് എ അപ്പീൽ നൽകിയെങ്കിലും ഹൈക്കോടതി പുനരവലോകനം ചെയ്യാൻ ഫോറസ്റ്റ് ട്രിബൂണലിലേക്ക് തന്നെ തിരിച്ചയക്കുകയാണുണ്ടായത്. ട്റിബൂണൽ 18.250 ഹെക്ടർ വനം നിയമാനുസൃത ഉടമയായ ചേമ്പ്രാപിക്ക് എസ്റ്റേറ്റ് ലിമിറ്റഡിനാണ് എൻസ്റ്റൺ എസ്റ്റേറ്റിനല്ല വിട്ടു കൊടുക്കാൻ ഉത്തരവായത്. ഇതിനെതിരെ സർക്കാറും ഇടക്കാലത്ത് എസ്റ്റേറ്റ് വിലക്കു വാങ്ങിയ എൻസ്റ്റൺ എസ്റ്റേറ്റും ഹൈക്കോടതിയിലും സുപ്രീം കോടതിയിലും അപ്പീൽ നൽകിയെങ്കിലും കേസ്സ് തള്ളുകയാണുണ്ടായത്. ഇതിനെയാണ് സൌത്ത് വയനാട് ഡി.എഫ്. ഓ. സുപ്രീം കോടതി ഉത്തരവായി ദുർവ്യാഖ്യാനിക്കുന്നത് .

നിക്ഷിപ്ത വനഭൂമിയടക്കമുള്ള തേയിലത്തോട്ടം ആദ്യം പാട്ടത്തിനും പിന്നീട് വിലക്കും വാങ്ങിയ എൽ സ്റ്റൺ എസ്റ്റേറ്റ് നിയമാനുസൃത ഉടമകളാണെന്ന് ഒരു കൊടതിയും എവിടെയും പറഞ്ഞിട്ടില്ല. മാത്രമല്ല, ഇവർ നൽകിയ കോടതിയലക്ഷ്യ ഹർജി വനം വകുപ്പിന്റെ കൌണ്ടർ അഫിഡവിറ്റിനെ തുടർന്ന് പിൻവലിക്കുകയാണുണ്ടായത്.

ഫോറസ്റ്റ് ട്രിബൂണലിലും ഹൈക്കൊടതിയിലും കേസ്സ് നിലനിൽക്കുന്നതിനിടയിലാണ് കേസ്സുമായി ബന്ധപ്പെട്ട മുഴുവൻ ഫയലുകളും ഫോറസ്റ്റ് പ്രിൻസിപ്പിൾ സെക്രട്ടറിയുടെ ഓഫീസിൽ നിന്നും നഷ്ടപ്പെട്ടത്. ഇത് ഇന്നെവരെ വീണ്ടെടുത്തിട്ടില്ല. ഫയൽ നഷ്ടപെട്ടതും കേസ്സിൽ തോറ്റതും വൻ ഗ്രൂഢാലോചനയുടെ പരിണിത ഫലമായാണ്. ട്രിബൂണലിലും ഹൈക്കോടതിയിലും വനം വകുപ്പിന് വേണ്ടി ഹാജരായ വക്കീലന്മാർ , സർക്കാർ പ്ളീഡർമാർ , അക്കാലത്തെ ഡി.എഫ്. ഓ.മാർ തുടങ്ങിയവരും വനം സെക്രട്ടറിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരും ഈ ഗൂഢാലോചനയിൽ പങ്കാളികളാണ്. ഇത്തരം തട്ടിപ്പിലൂടെ പതിനായിരക്കണക്കിനേക്കർ വനം കേരളത്തിന് നഷ്ടപ്പെട്ടിട്ടുണ്ട്.

ഫയലുകൾ നഷ്ടപ്പെട്ടതിനെ കുറിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്നും നഷ്ടപ്പെട്ട ഫയലുകൾ വീണ്ടെടുത്ത് ഹൈക്കോടതിയിൽ പുനപ്പരിശോധനാ ഹർജി നൽകണമെന്നും അതുവരെ തിടുക്കപ്പെട്ട് വനഭൂമി വിട്ടു കൊടുക്കുന്നതുമായി ബന്ധപ്പെട്ട സകല നടപടികളും നിർത്തിവയ്ക്കണമെന്നും വയനാട് പ്രകൃതി സംരക്ഷണ സമിതിയോഗം ആവശ്യപ്പെട്ടു. എൻ. ബാദുഷ അധ്യക്ഷൻ തോമസ്സ് അബല വയൽ, ബാബു മൈലാടി , എം.ഗംഗാധരൻ , ബഷീർ ആനന്ദ് ജോൺ പ്രസംഗിച്ചു.

Leave A Reply

Your email address will not be published.