Listen live radio

‘ആത്മനിർഭർ ഭാരത് പദ്ധതിയിലൂടെ 60 ലക്ഷം പേർക്ക് തൊഴിൽ’, പ്രഖ്യാപനവുമായി ധനമന്ത്രി

after post image
0

- Advertisement -

ദില്ലി: ആത്മനിർഭർ ഭാരത് പദ്ധതിയിലൂടെ 60 ലക്ഷം പേർക്ക് തൊഴിൽ ലഭിക്കുമെന്ന് ധനമന്ത്രി നിർമ്മലാ സീതാരാമൻ. 14 മേഖലകളിലെ പദ്ധതികളിലൂടെ 60 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും ഇതിലൂടെ 30 ലക്ഷം കോടിയുടെ അധിക ഉത്പാദനത്തിന് വഴിയൊരുങ്ങുമെന്നും ധനമന്ത്രി അറിയിച്ചു.

നടപ്പ് സാമ്പത്തിക വർഷം 9.2% വളർച്ച രാജ്യം കൈവരിക്കും. അടുത്ത 25 വർഷത്തെ വികസനത്തിന്റെ ബ്ലൂ പ്രിൻറാണ് ബജറ്റ് 2022. ആരോഗ്യമേഖലയും മെച്ചപ്പെട്ട് വരുന്നു. കഴിഞ്ഞ ബജറ്റുകളിൽ സ്വീകരിച്ച നടപടികൾ രാജ്യത്തിന്റെ ഉണർവ്വിന് സഹായകമായെന്നും ധനമന്ത്രി പറഞ്ഞു.

കൊവിഡ് പ്രതിസന്ധിയിൽ ബുദ്ധിമുട്ടുകൾ അനുഭവിച്ചവരെ ഓർമ്മിച്ചായിരുന്നു ധനമന്ത്രിയുടെ ബജറ്റ് അവതരണത്തിന്റെ തുടക്കം. വാക്‌സീനേഷൻ വേഗത കൂടിയത് കൊവിഡ് പ്രതിസന്ധിയെ നേരിടാൻ സഹായകമായെന്നും സമ്പദ്രംഗം മെച്ചപ്പെടുകയാണെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.

 

Leave A Reply

Your email address will not be published.