Wayanad

സ്വസ്തികം 2025 സ്കൂൾ കലാമേളയ്ക്ക് തുടക്കമായി


കണിയാമ്പറ്റ: ഗവ ഹയർസെക്കൻഡറി സ്കൂൾ കണിയാമ്പറ്റയിലെ 2025 വർഷത്തെ സ്കൂൾ കലാമേളയ്ക്ക് തിരി തെളിഞ്ഞു. സ്വസ്തികം 2025 എന്ന പേരിൽ സംഘടിപ്പിക്കുന്ന കലാമേള പ്രശസ്ത ഗോത്ര കലാകാരൻ വിനു കിടച്ചുലൻ ഉദ്ഘാടനം ചെയ്തു. കലയും അതിന്റെ പ്രാധാന്യവും ഉൾക്കൊള്ളുന്ന നല്ല നാളേയ്ക്കായി വിദ്യാലയങ്ങളിൽ നിന്ന് തന്നെ തുടക്കം കുറിക്കുവാൻ കഴിയട്ടെ എന്ന് അദ്ദേഹം ആശംസിച്ചു .

നാടിൻറെ തനത് സംസ്കാരവും കലകളും അടുത്ത തലമുറയിലേക്ക് കൈമാറുന്നതിനുള്ള വേദികളായി കലാമേളകൾ മാറട്ടെ എന്നും വിശിഷ്ടാതിഥി പ്രത്യാശിച്ചു. വിനു കിടച്ചുലനെ പ്രിൻസിപ്പാൾ അജേഷ് പി ആർ മൊമെന്റോ നൽകി ആദരിച്ചു.രണ്ട് ദിവസങ്ങളിലായി നടക്കുന്ന കലാമേളയിൽ ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങളിലായി 200 ൽ അധികം കലാകാരന്മാർ 22 ൽ അധികം ഇനങ്ങളിൽ മറ്റുരയ്ക്കും. പിടിഎ പ്രസിഡണ്ട് പി കെ സജീവന്റെ അധ്യക്ഷതയിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ പ്രധാനാധ്യാപിക ഷിംജി ജേക്കബ്, ഹയർ സെക്കൻഡറി വിഭാഗം സീനിയർ അധ്യാപകൻ മനോജ് കുമാർ എം, ഹയർ സെക്കൻഡറി സ്റ്റാഫ് സെക്രട്ടറി അജീഷ് കെ എം, ഹൈസ്കൂൾ സ്റ്റാഫ് സെക്രട്ടറി നിഷ, സ്കൂൾ കലോത്സവം കൺവീനർ തോമസ് കെ യു എന്നിവർ സംസാരിച്ചു. പ്രിൻസിപ്പാൾ അജേഷ് പി ആർ സ്വാഗതവും സ്കൂൾ കലോത്സവം ജോയിന്റ് കൺവീനർ കൃഷ നന്ദിയും പറഞ്ഞു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.