മാനന്തവാടി : താലൂക്കിലെ പാരിസൺസ് എസ്റ്റേറ്റ്സ് ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് പ്ലാന്റേഷനിലെ, ചിറക്കര, ജെസ്സി, തേറ്റമല, തലപ്പുഴ എന്നി ഡിവിഷനുകളിൽ 86 തൊഴിലാളികളെ സ്ഥിരപ്പെടുത്തി. ചുരുങ്ങിയത് അഞ്ച് വർഷം തുടർ സേവനത്തിലുള്ളവരും സൂപ്പര്‍ ആന്വേഷന് അഞ്ച് വർഷമെങ്കിലും ശേഷിക്കുന്നവരെയുമാണ് മാനേജമെന്റ് സ്ഥിരപ്പെടുത്തിയതെന്ന് മാനന്തവാടി പ്ലാന്റേഷൻ ഇൻസ്പെക്ട്ർ അറിയിച്ചു.
പ്രോവിഡന്റ് ഫണ്ട് സ്കീമിൽ ഉൾപ്പെടുത്തി, പ്ലാന്റേഷൻ ആക്ട് പ്രകാരമുള്ള എല്ലാ ആനുകുല്യങ്ങൾക്കും ഇവര്‍ അർഹരാവും. എൻ കെ മുഹമ്മദാലിയുടെ നേതൃത്വത്തിലുള്ള മാനേജ്‍മെന്റുമായി തൊഴിലാളികൾക്ക് വേണ്ടി വിവിധ യൂണിയനുകളെ പ്രതിനിധീകരിച്ച് സഹദേവൻ, റെജി എന്നിവരുടെ നേതൃത്വത്തിലാണ് ചർച്ച നടത്തിയത്.














