Listen live radio

കണ്ണോത്തുമല കാനംഞ്ചേരി ശ്രീ ദുർഗ്ഗാ മഹോശ്വര ക്ഷേത്രം ഉത്സവം 11,12 തിയ്യതികളിൽ

after post image
0

- Advertisement -

മാനന്തവാടി: കണ്ണോത്തുമല കാനംഞ്ചേരി ശ്രി ദുർഗ്ഗാ മഹേശ്വര ക്ഷേത്രത്തിലെ ഉത്സവം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഫെബ്രവരി 11,12 തിയ്യതികളിൽ നടക്കുന്നമെന്ന് ക്ഷേത്ര കമ്മറ്റി ഭാരഭാഹികൾ വാർത്തസമ്മേളത്തിൽ അറിയിച്ചു.

11 ന് വൈകുന്നേരം 4 മണിക്ക് നടതുറക്കൽ തുടർന്ന് ദീപാരാധന, സഹസ്രദീപം തെളിയിക്കൽ, 8 മണിക്ക് അത്താഴപൂജ, നട അടക്കൽ, 12 ന് രാവിലെ 6 മണിക്ക് നടതുറക്കൽ, പള്ളിയുണർത്തൽ, അഭിഷേകം, ഭാഗവത പാരായണം, 6.30 തിന് അഷ്ടദ്രവ്യ ഗണപതിഹോമം, ബിംബശുദ്ധി, കലശപൂജ, ഉഷപൂജ, ഉച്ചപൂജ നട അടയ്ക്കൽ കോവിഡിൻ്റെ പശ്ചാത്തലത്തിൽ ക്ഷേത്രച്ചടങ്ങുകൾ മാത്രമായി ക്ഷേത്രം മേൽശാന്തി പുതുമനഇല്ലം ശ്രീഹരിയുടെയും തന്ത്രി പഠിക്കുംവയൽ ശ്രീധരൻ നമ്പൂതിരിയുടെയും കാർമ്മികത്വത്തിൽ നടക്കുമെന്ന് ക്ഷേത്ര കമ്മറ്റി പ്രസിഡൻ്റ് കെ.എസ് രാജൻ, സെക്രട്ടറി കെ.എസ് സഹദേവൻ എന്നിവർ വാർത്തസമ്മേളനത്തിൻ അറിയിച്ചു.

Leave A Reply

Your email address will not be published.