Listen live radio

സിൽവർലൈൻ: സമരകൂട്ടായ്മകൾ പൊതുവേദിയിലേക്ക്, സുപ്രീംകോടതിയെ സമീപിക്കാൻ ഭൂവുടമകൾ

after post image
0

- Advertisement -

കോട്ടയം: സിൽവർ ലൈനിൽ സുപ്രീംകോടതിയെ സമീപിക്കാനുള്ള ആലോചനയിൽ ഭൂവുടമകൾ. ഹൈക്കോടതി സർവേയ്ക്ക് തടസ്സമില്ലെന്ന് പറഞ്ഞ സാഹചര്യത്തിലാണിത്. അതേസമയം പദ്ധതിയുമായി മുന്നോട്ട് പോകാനാണ് കെ റെയിൽ തീരുമാനം. ഭൂമി ഏറ്റെടുക്കലിന് മുന്നോടിയായി സാമൂഹികാഘാതപഠനം നടത്താനാണ് സർവേയെന്നാണ് കോടതിയെ സർക്കാർ അറിയിച്ചിട്ടുള്ളത്.

സാമൂഹികാഘാത പഠനത്തിന് കൊല്ലം ഒഴികെയുള്ള ജില്ലകളിൽ ഒരുക്കമായിരുന്നു. കൊല്ലത്ത് ബുധനാഴ്ചയോടെ നടപടി പൂർത്തിയാക്കും. പഠനം നടത്തുന്ന ഇടങ്ങളുടെ സർവേ നമ്പർ സഹിതം വിജ്ഞാപനം പുറപ്പെടുവിച്ചു. പഠനം നടത്തേണ്ട ഇടവും പാതയുടെ രൂപരേഖയും നിശ്ചയിക്കാനുള്ള അടയാളമായിട്ടാണ് കല്ലുകളെ കെ റെയിൽ വിശേഷിപ്പിക്കുന്നത്. കല്ലിടൽ കാസർകോട്, കണ്ണൂർ ജില്ലകളിലാണ് കാര്യമായി മുന്നോട്ട് പോയത്. കൊല്ലം, തിരുവനന്തപുരം, എറണാകുളം, കോട്ടയം ജില്ലകളിൽ പ്രാരംഭത്തിൽ തന്നെ തടസ്സം നേരിട്ടു.

ഹൈക്കോടതിയിൽ ഇനിയും ഒരു കേസിന്റെകൂടി വിധി വരാനുള്ള സാഹചര്യത്തിൽ ഹർജിക്കാരുടേത് ഒഴികെയുള്ള ഭൂമിയിൽ സർവേ നടത്താനാണ് കെ റെയിൽ ആലോചിക്കുന്നത്. കേസിന്റെ വിധി ഹർജിക്കാർക്ക് മാത്രം ബാധകമാണെന്നുള്ള വിലയിരുത്തലിലാണിത്.

Leave A Reply

Your email address will not be published.