Listen live radio

കൊവിഡ് പരിശോധന നിരക്ക് കുറച്ചതിനെതിരെ ലാബ് ഉടമകൾ; ഹർജി ഇന്ന് ഹൈക്കോടതിയിൽ

after post image
0

- Advertisement -

കൊച്ചി: സംസ്ഥാനത്തെ കൊവിഡ് പരിശോധന നിരക്ക് കുറച്ചതിനെതിരെ ലാബ് ഉടമകൾ നൽകിയ ഹർജി ഇന്ന് ഹൈക്കോടതിയിൽ. ആർ ടി സി സി ആർ പരിശോധന നിരക്ക് 300 രൂപയും ആന്റിജൻ പരിശോധന നിരക്ക് 100 രൂപയും ആക്കിയ സർക്കാർ നടപടി ചോദ്യം ചെയ്തു ലാബ് ഉടമകൾ നൽകിയ ഹർജി ആണ് ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നത്.

നിരക്ക് കുറക്കാൻ സർക്കാരിന് അധികാരമുണ്ടെന്നായിരുന്നു അഡ്വക്കറ്റ് ജനറൽ ഹൈക്കോടതി അറിയിച്ചത്.വിവിധ പരിശോധനകൾക്ക് ലാബുകൾ അമിത ചാർജ് ഈടാക്കുന്നു എന്ന് കണ്ടെത്തിയാണ് സർക്കാർ നടപടി. നിരക്ക് വർധന സംബന്ധിച്ച് ഹൈക്കോടതിയിൽ നിലനിൽക്കുന്ന മറ്റ് കേസുകളുടെ ഒപ്പമാണ് ലാബ് ഉടമകളുടെ ഹർജി പരിഗണിക്കുക

കൊവിഡ് പരിശോധന നിരക്കുകൾ കൂട്ടിയില്ലെങ്കിൽ അത്തരം പരിശോധന നടത്തുന്ന ലാബുകളിലെ മോളിക്യുലാർ വിഭാ?ഗം അടച്ചിടാനാണ് ലാബുടമകളുടെ നീക്കം. സർക്കാർ തീരുമാനം ഏകപക്ഷീയമെന്ന് ലാബ് ഉടമകളുടെ സംഘടന പ്രതികരിച്ചു.

 

Leave A Reply

Your email address will not be published.