Listen live radio

മിനിമം വേതനം 700 രൂപയാക്കി തൊഴിലാളികളുടെ ജീവിത നിലവാരം വര്‍ദ്ധിപ്പിക്കുന്നതിനുള്ള അടിയന്തര നടപടി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ സ്വീകരിക്കണം: ആര്‍ ചന്ദ്രശേഖരന്‍

after post image
0

- Advertisement -

കല്‍പ്പറ്റ: കുത്തനെയുള്ള പെട്രോള്‍ ഡീസല്‍ വില വര്‍ധനവും മറ്റ് ആരോഗ്യ സാമ്പത്തിക രംഗങ്ങളിലെ തകര്‍ച്ചയും മൂലം ഏറ്റവും ദുരിതം അനുഭവിക്കുന്ന അടിസ്ഥാനവര്‍ഗ്ഗ തൊഴിലാളികള്‍ക്ക് മിനിമം വേതനം 700 രൂപയാക്കി നല്‍കിക്കൊണ്ട് അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ ഉള്ള നടപടി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ കൈക്കൊള്ളണമെന്ന് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡണ്ട് ആര്‍ ചന്ദ്രശേഖരന്‍ പറഞ്ഞു.

ഐഎന്‍ടിയുസി വയനാട് ജില്ലാ ജനറല്‍ കൗണ്‍സില്‍ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലങ്ങളായി നിലനിന്നിരുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ യാതൊരു ലജ്ജയുമില്ലാതെ വിറ്റഴിക്കുന്ന തുകയുടെ ഒരു ഓഹരി എങ്കിലും തൊഴിലാളികള്‍ക്ക് നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായാല്‍ തൊഴിലാളികളുടെ ജീവിത നിലവാരം മെച്ചപ്പെടും എന്നതില്‍ സംശയം ഇല്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഐഎന്‍ടിയുസി ജില്ലാ പ്രസിഡണ്ട് പി പി ആലി അധ്യക്ഷനായിരുന്നു. എന്‍ ഡി അപ്പച്ചന്‍, കെ കെ അബ്രഹാം, സി.ജയപ്രസാദ്, ബി സുരേഷ് ബാബു, എന്‍ വേണു മാസ്റ്റര്‍, ടി എ റെജി, പി എന്‍ ശിവന്‍, ഗിരീഷ് കല്‍പ്പറ്റ, ഉമ്മര്‍ കുണ്ടാട്ടില്‍, ശ്രീനിവാസന്‍ തൊവരിമല, താരിഖ് കടവന്‍, ജിനി തോമസ് കൃഷ്ണകുമാരി , കെ അജിത, സുമാദേവി, രാധാ രാമസ്വാമി,തുടങ്ങിയവര്‍ പ്രസംഗിച്ചു.

Leave A Reply

Your email address will not be published.