Listen live radio

പുതുതായി തെരഞ്ഞെടുക്കപ്പെട്ട എടവക പഞ്ചായത്ത് സി ഡി എസ്സ് ഭരണസമിതിക്ക് സ്വീകരണവും, മെമ്പർ റിലീഫ് ഫണ്ട്‌ മുഖേന ലഭിച്ച ചികിത്സാ ധനസഹായ വിതരണവും നടത്തി

after post image
0

- Advertisement -

നല്ലൂർനാട് സർവീസ് സഹകരണ ബാങ്ക്, പുതുതായി തെരഞ്ഞെടുക്കപ്പെട്ട എടവക സി ഡി എസ്സിന് സ്വീകരണവും, മെമ്പർ റിലീഫ് പദ്ധതി മുഖേന ബാങ്കിലെ 23എ ക്ലാസ്സ്‌ മെമ്പർമാർക്കായി ലഭിച്ച 495000/- രൂപയുടെ ചികിത്സാ ധനസഹായ വിതരണ ഉത്ഘാടനവും നടത്തി. പരിപാടി ബാങ്ക് പ്രസിഡന്റ്‌ മനു.ജി.കുഴിവേലി ഉത്ഘാടനം ചെയ്തു.

ബാങ്ക് ഡയറക്ടർ മാരായ എ. ചന്ദ്രൻ, അത്തിലൻ അബൂബക്കർ, എം. കെ. ബാബുരാജ്, കെ.ഷറഫുന്നീസ, ഇ. പി.വിലാസിനി, സി ഡി എസ്സ് ചെയർ പേഴ്സൺ പ്രിയ വീരേന്ദ്രകുമാർ എന്നിവർ സംസാരിച്ചു. ബാങ്ക് സെക്രട്ടറി ഇൻ ചാർജ് രാജുമാത്യു സ്വാഗതം പറഞ്ഞ യോഗത്തിന് വൈസ് പ്രസിഡന്റ്‌  എം. പി. വത്സൻ അധ്യക്ഷത വഹിച്ചു. ഡയറക്ടർ ദിവ്യാ രാജേഷ് നന്ദി രേഖപ്പെടുത്തി.

Leave A Reply

Your email address will not be published.