Listen live radio

സിൽവർ ലൈൻ ഭൂമിയേറ്റെടുക്കാൻ 2000 കോടി, ആകെചിലവ് 63,941 കോടി, കേന്ദ്രാനുമതി പ്രതീക്ഷ

after post image
0

- Advertisement -

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്ക് വേണ്ടി ഭൂമിയേറ്റെടുക്കാനായി 2000 കോടി ബജറ്റിൽ അനുവദിച്ച് ധനമന്ത്രി കെഎൻ ബാലഗോപാൽ. പദ്ധതിക്ക് 63,941 കോടിയുടെ ചെലവാണ് പ്രതീക്ഷിക്കുന്നത്. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള സിൽവർ ലൈൻ അർധ അതിവേഗ പാതക്ക് കേന്ദ്ര അനുമതി ലഭിക്കുമെന്നാണ് കരുതുന്നത്.

പദ്ധതിയുടെ പ്രാരംഭ ഘട്ടത്തിലെ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. സംസ്ഥാനത്തിന് വലിയ മാറ്റമുണ്ടാക്കുന്ന പദ്ധതിയാണ് കെ റെയിൽ. നിലവിൽ ഏറ്റവും പരിസ്ഥിതി സൌഹാർദ്ധ പദ്ധതിയ ഇലക്ട്രിക്ക് ട്രെയിൻ കേരളത്തിന് വലിയ മാറ്റം കൊണ്ടുവരും. ഭൂമിയേറ്റെടുക്കലിനായി അനുവദിക്കുന്ന 2000 കോടി കിഫ്ബി വഴി ആദ്യ ഘട്ടത്തിൽ നൽകുമെന്നും ധനമന്ത്രി അറിയിച്ചു.

Leave A Reply

Your email address will not be published.