Listen live radio

ഡിജിറ്റല്‍ റീസര്‍വെ ജനകീയ പങ്കാളിത്തത്തോടെ നടത്തും: മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍

after post image
0

- Advertisement -

കേരളത്തിലെ ഡിജിറ്റല്‍ റീസര്‍വെ നടപടികള്‍ ജനകീയ പങ്കാളിത്തത്തോടെ നടത്തണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. ഡിജില്‍ റീസര്‍വെ നടപടികള്‍ വിശദീകരിക്കാന്‍ ജില്ലയിലെ ജനപ്രതിനിധികള്‍ക്കായി നടത്തിയ ഓണ്‍ലൈന്‍ ശില്‍പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിജിറ്റല്‍ സര്‍വേയ്ക്ക് മുന്നോടിയായി ജില്ലാതലം മുതല്‍ പ്രാദേശികതലം വരെ കമ്മിറ്റികള്‍ രൂപീകരിക്കും. ആവശ്യമായ ഘട്ടത്തില്‍ വിദഗ്ധരുടെ സഹായം ലഭ്യമാക്കും. ജനകീയ കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ജനപ്രതിനിധികള്‍ നേത്യത്വം നല്‍കണമെന്നും ഭൂവുടമകളുടെ സമ്പൂര്‍ണ സഹകരണം ഉറപ്പാക്കാന്‍ മുന്നിട്ടിറങ്ങണമെന്നും മന്ത്രി പറഞ്ഞു.

റീ സര്‍വെ സമയത്ത് ഭൂരേഖകള്‍ പരിശോധിച്ച് തെറ്റില്ലെന്ന് ഉറപ്പുവരുത്തണം. അതിരുകള്‍ വ്യക്തമായി കാണാവുന്ന രീതിയില്‍ സജ്ജമാക്കണം. ഉദ്യോഗസ്ഥര്‍ എത്തും മുമ്പ് ഭൂവുടമകള്‍ സജ്ജമായാല്‍ വളരെ വേഗം സര്‍വെ പൂര്‍ത്തീകരി ക്കാനാകും. റീ സര്‍വെ കാലതാമസമില്ലാതെ പൂര്‍ത്തീകരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പ്രവര്‍ത്തനങ്ങള്‍ ഗ്രാമസഭകളുടെ ഭാഗമാക്കി ആവശ്യമായ സഹായ സഹകരണങ്ങള്‍ ജനപ്രതിനിധികള്‍ ഒരുക്കി നല്‍കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.

ശാസ്ത്രീയമായി ഡിജിറ്റല്‍ റീസര്‍വേ ഉപയോഗപ്പെടുത്തിക്കൊണ്ടല്ലാതെ കേരളത്തിലെ ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കാനാകില്ല. അതിനാലാണ് റവന്യൂ വകുപ്പ് സര്‍വ്വെ നടപടികളാ രംഭിച്ചിരിക്കുന്നത്. സംസ്ഥാനത്ത് 89 വില്ലേജുകളില്‍ ഡിജിറ്റല്‍ റീസര്‍വെ പൂര്‍ത്തിയായി. 27 വില്ലേജുകളില്‍ പുരോഗമിക്കുകയാണ്. 1550 വില്ലേജുകളിലാണ് ഇനി ഡിജിറ്റല്‍ റീസര്‍വെ തുടങ്ങാനുള്ളത്. തദ്ദേശ സ്ഥാപനങ്ങളുടെ കൂടി സഹകരണവും പിന്തുണയും ഉണ്ടെങ്കില്‍ മാത്രമേ ഡിജിറ്റല്‍ റീസര്‍വെ സയമബന്ധിതമായി നടത്താനാകൂ.ഈ ക്യാമ്പയിന്‍ വിജയിപ്പിക്കേണ്ടത് കേരളത്തിന്റെ പ്രധാന ആവശ്യമാണ്. ശാസ്ത്ര സാങ്കേതിക വിദ്യയെ വിവിധ തലങ്ങളില്‍ പുരോഗതിയ്്ക്കായി ഉപയോഗി ക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നും മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

Leave A Reply

Your email address will not be published.