Listen live radio

ജില്ലാതല സൗജന്യ ഹോമിയോ മെഡിക്കല്‍ ക്യാമ്പ്

after post image
0

- Advertisement -

ഹോമിയോപ്പതി വകുപ്പ്, പനമരം ഗ്രാമപ്പഞ്ചായത്ത്, നാഷ്ണല്‍ ആയുഷ്മിഷന്‍, വയനാട് ജില്ലാ ഹോമിയോ ആശുപത്രി, പനമരം പൗരസമിതി എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ ജില്ലാതല സൗജന്യ മെഗാ ഹോമിയോ മെഡിക്കല്‍ ക്യാമ്പും സൗജന്യ രക്തപരിശോധനയും സംഘടിപ്പിക്കുന്നു. പനമരം ഗവണ്‍മെന്റ് എല്‍.പി. സ്‌കൂളില്‍ ഇന്ന് ( മാര്‍ച്ച് 12 – ശനിയാഴ്ച) രാവിലെ 8.30 മുതല്‍ ഉച്ചയ്ക്ക് 1 വരെ നടക്കുന്ന ക്യാമ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്യും.

ഹോമിയോപ്പതി വകുപ്പ് ജില്ലാ ഹോമിയോ ആശുപത്രി അഞ്ചുകുന്നില്‍ നല്‍കി വരുന്ന വിവിധ സ്പെഷ്യാലിറ്റി വിഭാഗങ്ങളുടെ സേവനം, സ്ത്രീകളുടെ മാനസിക വൈകാരിക പ്രശ്നങ്ങള്‍ക്കുള്ള ചികിത്സ, വന്ധ്യത ചികിത്സ, കുട്ടികളുടെയും കൗമാരക്കാരുടെയും വൈകല്യ നിവാരണ ക്ലിനിക്ക്, ലഹരി വിമുക്ത ചികിത്സ, ജീവിതശൈലി രോഗ ചികിത്സ, തൈറോയിഡ് ഒ.പി, അലര്‍ജി ഒ.പി, പോസ്റ്റ് കോവിഡ് ഒ.പി, വയോജന ചികിത്സാ ക്ലിനിക്ക്, പാലിയേറ്റീവ് ക്ലിനിക്ക്, മറ്റു രോഗങ്ങള്‍ക്കുള്ള ചികിത്സയും ക്യാമ്പില്‍ ലഭ്യമാക്കും.

ഡയറ്റീഷ്യന്‍, ഫിസിയോതെറാപ്പിസ്റ്റ്, സ്പെഷ്യല്‍ എഡ്യൂക്കേഷന്‍ ടീച്ചര്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, യോഗാ ട്രെയ്നര്‍ എന്നിവരുടെ സേവനവും, സൗജന്യ മരുന്ന് വിതരണവും ഉണ്ടാകും.ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് തുടര്‍ ചികിത്സയ്ക്കുള്ള സൗകര്യവും ലഭ്യമാക്കും. രാവിലെ 8.30 ന് സൗജന്യ രക്തപരിശോധനയും 9 ന് യോഗാ പരിശീലനവും ഉണ്ടാകും. ബുക്കിംഗ് നമ്പര്‍ : 6282607189, 9496919514

Leave A Reply

Your email address will not be published.