Listen live radio

ലൈഫ് മിഷൻ പദ്ധതിയിൽ 5 സെൻ്റ് ഭൂമിയെന്നതിൽ നിന്ന് പരിധി വർദ്ധിപ്പിക്കണം; മാനന്തവാടി നഗരസഭ മന്ത്രി എം.വി.ഗോവിന്ദന് നിവേദനം നൽകി

after post image
0

- Advertisement -

മാനന്തവാടി: ലൈഫ്മിഷൻ പദ്ധതിയിൽ 5 സെൻ്റ് ഭൂമിയെ വാങ്ങാവൂ എന്ന പരിധി വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് തല മന്ത്രി എം.വി.ഗോവിന്ദന് മാനന്തവാടി നഗരസഭ നിവേദനം നൽകി. പി. എം. എ.വൈ. പദ്ധതി പ്രകാരം മാനന്തവാടി നഗര സഭയിൽ വ്യക്തികൾക്ക് നടപ്പിലാക്കി വരുന്ന 5 സെൻ്റ് ഭൂമിയെന്ന പരിധി മാറ്റി അതിന് മുകളിൽ ഭൂമി വാങ്ങിക്കാവുന്ന തരത്തിലേക്ക് നിയമം ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് തല മന്ത്രി എം.വി.ഗോവിന്ദന് മാനന്തവാടി നഗരസഭ ഭരണ സമിതി അംഗങ്ങളായ ചെയർപേഴ്സൺ സി.കെ.രത്‌നവല്ലി, വൈസ് ചെയർമാൻ പി.വി.എസ്.മൂസ, മാനന്തവാടി നഗരസഭ ആസൂത്രണ കമ്മീഷൻ ഉപാദ്ധ്യക്ഷൻ ജേക്കബ് സെബാസ്റ്റ്യൻ, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാർ പി.വി. ജോർജ് എന്നിവർ ചേർന്ന് നിവേദനം നൽകി.

Leave A Reply

Your email address will not be published.