Listen live radio

ജില്ലാ ഒളിംപിക്‌സ് അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു

after post image
0

- Advertisement -

വയനാട് ജില്ലാ ഒളിംപിക്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പ്രഥമ ജില്ലാ ഒളിംപിക്‌സ് അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന് തുടക്കമായി. മീനങ്ങാടി പഞ്ചായത്ത് സ്റ്റേഡിയത്തില്‍ നടന്ന ചാമ്പ്യൻഷിപ്പ് വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. അത് ലറ്റിക്സ് അസോസിയേഷൻ പ്രസിഡൻ്റ് കെ.പി വിജയ് പതാക ഉയർത്തി. മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഇ വിനയന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സ്‌പോര്‍ട്‌സ് കൗൺസില്‍ പ്രസിഡന്റ് എം. മധു മുഖ്യാതിഥിയായി.

മീനങ്ങാടി ഹൈസ്കൂൾ കായികാധ്യാപകനും ജില്ലാ അത് ലറ്റിക് അസോസിയേഷൻ എക്സിക്യൂട്ടീവ് മെമ്പറുമായ മുകുന്ദൻ മാഷിനെ ചടങ്ങിൽ മന്ത്രി എ.കെ ശശീന്ദ്രൻ ആദരിച്ചു. മീനങ്ങാടി പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബേബി വർഗ്ഗീസ്, അത് ലറ്റിക്സ് അസോസിയേഷൻ സീനിയർ വൈസ് പ്രസിഡൻ്റ് സി.പി. സജി ചങ്ങനാമഠത്തിൽ, ജില്ലാ സ്പോർട്സ് കൗൺസിൽ എക്സിക്യുട്ടീവ് അംഗം എ.ഡി ജോൺ, അത് ലറ്റിക്സ് അസോസിയേഷൻ ട്രഷറർ സജീഷ് മാത്യു എന്നിവർ സംസാരിച്ചു.

ജില്ലാ ഒളിമ്പിക്സ് അസോസിയേഷൻ കൺവീനർ സലീം കടവൻ സ്വാഗതവും അത്ലറ്റിക്സ് അസോസിയേഷൻ സെക്രട്ടറി ലൂക്കാ ഫ്രാൻസിസ് നന്ദിയും പറഞ്ഞു.

Leave A Reply

Your email address will not be published.