Listen live radio

അതിഥി തൊഴിലാളികള്‍ക്കായി ഗസ്റ്റ് ആപ്പ് ഒരുങ്ങി

after post image
0

- Advertisement -

അതിഥി തൊഴിലാളികളുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷനു വേണ്ടി കേരള ബില്‍ഡിംഗ് ആന്റ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ബോര്‍ഡ് വികസിപ്പിച്ചെടുത്ത മൊബൈല്‍ ആപ്ലിക്കേഷന്‍ ‘ഗസ്റ്റ്’ ആപ്പിന് തുടക്കമാകുന്നു. സംസ്ഥാന തല ഉദ്ഘാടനം പൊതുവിദ്യാഭ്യാസവും, തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി നിര്‍വ്വഹിച്ചു.ബോര്‍ഡിലെ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍മാര്‍ക്കും തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും തൊഴിലിടങ്ങളില്‍ നേരീട്ട് ചെന്ന് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഫോട്ടോയെടുത്ത് അപേക്ഷ സ്വീകരിക്കുന്നതിനുള്ള സൈകര്യം ആപ്പില്‍ ഒരുക്കിയിട്ടുണ്ട്. മുഴുവന്‍ അതിഥി തൊഴിലാളികളേയും പദ്ധതിയില്‍ അംഗമാക്കുക എന്ന ലക്ഷ്യം പൂര്‍ത്തിയാക്കുന്നതിനാണ് ഈ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആപ്പില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ തൊഴിലാളികളുടെ വാട്ട്‌സ് ആപ്പ് നമ്പറില്‍ തന്നെ ഐഡി കാര്‍ഡ് ലഭിക്കുന്നതാണ്. ഗസ്റ്റ് ആപ്പ് മുഖേന മുഴുവന്‍ അതിഥി തൊഴിലാളികളേയും രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിച്ച് വരുന്നതായി കേരള കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമ ബോര്‍ഡ് ചെയര്‍മാന്‍ വി ശശികുമാര്‍ പറഞ്ഞു.

Leave A Reply

Your email address will not be published.