Listen live radio

യൂത്ത് ഓറിയന്റേഷന്‍ ക്യാമ്പ് സമാപിച്ചു

after post image
0

- Advertisement -

പുത്തൂര്‍വയല്‍: ഇന്‍ഡ്യന്‍ സോളിഡാരിറ്റി കമ്മറ്റി സംഘടിപ്പിച്ച മൂന്ന് ദിവസത്തെ യൂത്ത് ഓറിയന്റേഷന്‍ ക്യാമ്പ് സമാപിച്ചു. പുത്തൂര്‍വയല്‍ എം.എസ്. സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷനില്‍ നടന്ന  ക്യാമ്പിന്റെ സമാപന സെഷന്‍ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ  സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. മുന്‍ കൊച്ചി മേയര്‍ കെ.ജെ സോഹന്‍ അധ്യക്ഷത വഹിച്ചു. ഓര്‍ഗനൈസിംഗ് സെക്രട്ടറി  പി.ജെ.ജോസി,എ.ശശികുമാര്‍ ചേളന്നൂര്‍,സി.ഹരി,വി.കെ.വസന്തകുമാര്‍,ഡോ.ഗോകുല്‍ ദേവ്,അലക്‌സ് പാപ്പച്ചന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഇന്ത്യന്‍ സോളിഡാരിറ്റി കമ്മിറ്റി (INSOCO) 23 വര്‍ഷമായി ഇന്ത്യയിലാകമാനം സോഷ്യലിസം, ജനാധിപത്യം എന്നീ ആശയങ്ങള്‍ പഠിപ്പിക്കുന്നതിനുവേണ്ടി നിലകൊള്ളുന്ന സംഘടനയാണ്. ഡോ. രാം മനോഹര്‍ ലോഹ്യ, ലോക് നായക് ജയപ്രകാശ് നാരായണന്‍ എന്നിവരുടെ ആശയങ്ങള്‍ യുവതീയുവാക്കളിലേയ്ക്ക് പകരുന്നതിനു വേണ്ടി ഇന്ത്യയിലാകമാനം യൂത്ത് ഓറിയന്റേഷന്‍ ക്യാമ്പുകള്‍ നടത്തിവരുന്നുണ്ട്. ഇതിന്റെ ഭാഗമായിട്ടാണ്  പുത്തൂര്‍ വയലില്‍ വെച്ച് നടന്ന ക്യാമ്പും സംഘടിപ്പിച്ചത്.

Leave A Reply

Your email address will not be published.