Listen live radio

സായാഹ്ന ധര്‍ണ്ണ നടത്തി

after post image
0

- Advertisement -

പുല്‍പ്പള്ളി: വയനാടിനെ അവഗണിക്കുന്ന നിലപാടാണ് പിണറായി സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് ഐസി ബാലകൃഷ്ണന്‍ എംഎല്‍എ. ഇടതു പക്ഷ സര്‍ക്കാരിന്റെ ജനദ്രോഹ നടപടികളില്‍ പ്രതിഷേധിച്ച് യുഡിഎഫിന്റെ നേതൃത്വത്തില്‍ മുള്ളന്‍കൊല്ലിയില്‍ ടൗണില്‍ നടത്തിയ സായാഹ്ന ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസരിക്കുകയായിരുന്നു അദ്ദേഹം.കാര്‍ഷിക മേഖലയിലെ പ്രതിസന്ധിയും കടക്കെണിയും മൂലം കര്‍ഷകര്‍ പ്രതിസന്ധിയിലായിട്ടും അവരെ സഹായിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിട്ടില്ലയെന്നും ഇത് വയനാട് ജില്ലയിലെ കര്‍ഷകരോടുള്ള വെല്ലുവിളിയാണെന്നും ഐസി ബാലകൃഷ്ണന്‍ എംഎല്‍എ പറഞ്ഞു.വര്‍ഗ്ഗീസ് മുരിയന്‍കാവില്‍ അദ്ധ്യക്ഷത വഹിച്ചു ഡിസി സിപി ഡി സജി, യുത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് സംഷാദ് മരക്കാര്‍ ,എം എ അസീസ്, ജോയി വാഴയില്‍, പി.കെ വിജയന്‍, അഗസ്റ്റി പുത്തന്‍പുര, ബീന ജോസ്, ഗിരിജ കൃഷ്ണന്‍, മേഴ്‌സി ബെന്നി, പി കെ ജോസ്, സാബു എബ്രാഹം, ശിവരാമന്‍ പാറക്കുഴി, സുനില്‍ പാലമറ്റം, എന്നിവര്‍ പ്രസംഗിച്ചു

Leave A Reply

Your email address will not be published.