Listen live radio

പൊരുന്നന്നൂർ വില്ലേജ്; ജനകീയ സമിതി ചേർന്നു

after post image
0

- Advertisement -

തരുവണ: പൊരുന്നന്നൂർ വില്ലേജ് തല ജനകീയ സമിതി യോഗം ചേർന്നു. ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളും പങ്കെടുത്ത യോഗത്തിൽ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ചർച്ചക്ക് തുടക്കം കുറിച്ചു.വില്ലേജ് ഓഫീസർ ലൈല സി.വി അധ്യക്ഷത വഹിച്ചു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണൻ,വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് വൈശ്യൻ,നജുമുദ്ദീൻ കെ.സി.കെ,പി.പി.ജോർജ്,ഫ്രാൻസിസ് പുന്നോലിൽ,ഉസ്മാൻ പള്ളിയാൽ,സജി എം.ഡി,എൻ.കെ.മോഹനൻ,തുടങ്ങിയവർ സംസാരിച്ചു.വില്ലേജ് പരിധിയിലെ
സർക്കാർ ഭൂമി സംരക്ഷണത്തെ സംബന്ധിച്ചും സർക്കാർ ഭൂമിയുടെ കയ്യേറ്റങ്ങളെ കുറിച്ചും സമിതിയിൽ ചർച്ച ചെയ്തു.പട്ടയ പ്രശ്നങ്ങളും അവയുടെ പരിഹാര നിർദ്ദേശങ്ങളും യോഗത്തിൽ ഉയർന്നു വന്നു.ഭൂസംരക്ഷണ കാര്യത്തിലും ജനക്ഷേമ പ്രവർത്തികളിലും ജനകീയ പങ്കാളിത്തം ഉറപ്പു വരുത്തുന്നതിനും പൊതുജനങ്ങളുടെ ഭൂമി സംബന്ധമായ പ്രവർത്തനങ്ങൾക്കു പരിഹാരം കാണുന്നതിനും പൊതുജനങ്ങളുടെ സഹകരണത്തോടെ വില്ലേജ് ഓഫീസുകളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും വേണ്ടിയുളള വില്ലേജ്തല ജനകീയ സമിതിയെ ശക്തിപ്പെടുത്താനും വില്ലേജ് ഓഫീസിൽ പരാതി പെട്ടി സ്ഥാപിക്കാനും യോഗം തീരുമാനിച്ചു.
വില്ലേജ് പരിധിയിലെ വഴി പ്രശ്നങ്ങളും സ്വത്തു തർക്കവും പരിഹരിക്കാൻ യോഗത്തിൽ ഉപസമിതി രൂപികരിച്ചു.

Leave A Reply

Your email address will not be published.