Listen live radio

ബത്തേരി സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച്‌ 16 പേർക്ക് പരിക്ക്

after post image
0

- Advertisement -

ബത്തേരി:സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച്‌ 16 പേർക്ക് പരിക്ക് ഇന്ന് ഉച്ചകഴിഞ്ഞ് 2.15 ഓടെ ബത്തേരി ദൊട്ടപ്പൻ കുളത്താണ് അപകടം. ബത്തേരിയിൽ നിന്നും കൽപ്പറ്റയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും എതിരെ വന്ന കാറും കുട്ടിയിടിച്ചാണ് അപകടം.അപകടത്തിൽ ബസ്സിൽ യാത്ര ചെയ്തിരുന്ന 15 പേർക്കും കാറിൽ യാത്ര ചെയ്തിരുന്ന റീട്ടയേർഡ് ഡെപ്യൂട്ടി കലക്ടർ മലവയൽ സ്വദേശി അബ്രഹാമിനുമാണ് പരിക്കേറ്റത്. പരുക്കേറ്റവരെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.

Leave A Reply

Your email address will not be published.