പാലക്കാട്∙ ഭാര്യയെ ഭർത്താവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. കാട്ടുകുളം സ്രാമ്പിക്കൽ വീട്ടിൽ വൈഷ്ണവിയെയാണ് (26) ഭർത്താവ് ദീക്ഷിത്ത് (26) ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്.
വൈഷ്ണവിക്ക് അസ്വസ്ഥതയുണ്ടെന്ന് പെരിന്തൽമണ്ണ ആനമങ്ങാടുള്ള വൈഷ്ണവിയുടെ പിതാവിനെ ദീക്ഷിത് വ്യാഴാഴ്ച വിളിച്ചറിയിച്ചിരുന്നു. അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പിന്നീട് തൃശൂർ മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടത്തിയപ്പോഴാണ് കൊലപാതകമാണെന്ന വിവരം ലഭിച്ചത്. തുടർന്ന് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കുടുംബപ്രശ്നമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. പൊലീസ് ചോദ്യം ചെയ്യൽ തുടരുകയാണ്.
ഒന്നരവര്‍ഷം മുൻപായിരുന്നു ഇവരുടെ വിവാഹം. പെരിന്തൽമണ്ണ ആനമങ്ങാട് ചോലക്കൽ വീട്ടിൽ ഉണ്ണികൃഷ്ണന്റെയും ശാന്തയുടെയും മകളാണ് വൈഷ്ണവി.പാലക്കാട്∙ ഭാര്യയെ ഭർത്താവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. കാട്ടുകുളം സ്രാമ്പിക്കൽ വീട്ടിൽ വൈഷ്ണവിയെയാണ് (26) ഭർത്താവ് ദീക്ഷിത്ത് (26) ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്.
വൈഷ്ണവിക്ക് അസ്വസ്ഥതയുണ്ടെന്ന് പെരിന്തൽമണ്ണ ആനമങ്ങാടുള്ള വൈഷ്ണവിയുടെ പിതാവിനെ ദീക്ഷിത് വ്യാഴാഴ്ച വിളിച്ചറിയിച്ചിരുന്നു. അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പിന്നീട് തൃശൂർ മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടത്തിയപ്പോഴാണ് കൊലപാതകമാണെന്ന വിവരം ലഭിച്ചത്. തുടർന്ന് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കുടുംബപ്രശ്നമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. പൊലീസ് ചോദ്യം ചെയ്യൽ തുടരുകയാണ്. ഒന്നരവര്‍ഷം മുൻപായിരുന്നു ഇവരുടെ വിവാഹം. പെരിന്തൽമണ്ണ ആനമങ്ങാട് ചോലക്കൽ വീട്ടിൽ ഉണ്ണികൃഷ്ണന്റെയും ശാന്തയുടെയും മകളാണ് വൈഷ്ണവി.